A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

ബാഴ്സയുടെ കുന്തമുനയും റൊണാള്‍ഡോയും ലോക ഫുട്‌ബോളര്‍ പട്ടിയില്‍

; ലണ്ടന്‍: യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍ പട്ടത്തിനുള്ള അന്തിമപട്ടികയില്‍ ബാഴ്‌സലോണ താരങ്ങളായ ലയണല്‍ മെസ്സി, ലൂയി സുവാരസ്, റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇടംനേടി. യുവേഫയിലെ അംഗരാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണ് അന്തിമറൗണ്ടിലേക്കുള്ള മൂന്ന് താരങ്ങളെ തിരഞ്ഞെടുത്തത്. കഴിഞ്ഞസീസണിലെ മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച
View more..

സോഷ്യല്‍ മീഡിയയില്‍ മാപ്പപേക്ഷയുമായി ബ്ലാസ്റ്റേഴ്സ്‌

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ നിശബ്ദമായിരുന്നതിന് ആരാധകരോട്
See more

സച്ചിനെയല്ല, അക്തര്‍ രാത്രിയില്‍ സ്വപ്‌നം കണ്ട്‌ ഭയപ്പെടുന്നത്‌ മറ്റൊരു താരത്തെ

കറാച്ചി: തന്നെ താരമാക്കിയത് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്ന്
See more

ആരോഗ്യമില്ലാത്ത ആഫ്രിക്കയെ തകര്‍ത്ത്‌ ഇന്ത്യ ഫൈനലില്‍

ആരോഗ്യ പ്രശ്‌നങ്ങളും ഭക്ഷ്യ വിഷബാധയും മൂലം പ്രതിസന്ധിയിലായ താരങ്ങള്‍
See more

ഫോമിലേക്കു മടങ്ങിയെത്തി ഇന്ത്യന്‍ നായകന്‍; കോഹ്ലിക്കരുത്തില്‍ ഇന്ത്യയ്ക്കു ലീഡ്‌

ഗോള്‍: ശ്രീലങ്കയ്ക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍
See more

MORE ARTICLES

മികച്ച യുവ താരം ആര്‌: വിക്കറ്റിനു പിന്നില്‍ നിന്നു കണ്ട സംഗ പറയുന്നു

കൊളംബോ: വിരാട് കൊഹ്‌ലി, ജോ റൂട്ട്, എയ്ഞ്ചലോ മാത്യൂസ് ഇവരിലാരാണ് സമകാലീന ക്രിക്കറ്റിലെ മികച്ച യുവാതാരം. ചോദ്യം ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയോടാണെങ്കില്‍ അദ്ദേഹം കണ്ണടച്ചു മതിപറയും. എഴുതിവെച്ചോളു വിരാട് കൊഹ്‌ലി എല്ലാ ഇന്ത്യന്‍ ബാറ്റിംഗ് റെക്കോര്‍ഡുകളും തകര്‍ക്കും. ജോ റൂട്ട് ഒരുപക്ഷെ ഇംഗ്ലണ്ട് കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനായി മാറിയേക്കാം. എയ്ഞ്ചലോ മാത്യൂസിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഭാവി. അസാധാരണ പ്രതിഭയുള്ള ഓള്‍റൗണ്ടറാണയാള്‍- ക്രിക്ബസിനു നല്‍കിയ അഭിമുഖത്തില്‍ സംഗക്കാര പറഞ്ഞു. 2011ലെ ലോകകപ്പ് ഫൈനലില്‍ ടോസ് സംബന്ധിച്ച വിവാദത്തോടും സംഗക്കാര പ്രതികരിച്ചു. ആദ്യം ടോസ് ജയിച്ചത്View more..

ആഷസിന്റെ തോല്‍വിക്കു പഴി ഭാര്യമാര്‍ക്ക്‌: ഓസീസില്‍ പുതിയ വിവാദം

ലണ്ടന്‍: ഭാര്യമാരുടെ സാന്നിധ്യം ആഷസ് തോല്‍വിക്ക് കാരണമായെന്ന വിമര്‍ശനങ്ങള്‍ തള്ളി ഓസ്‌ട്രേലിയന്‍ ടീം. മാധ്യമവിമര്‍ശനങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളണമെന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പ്രതികരിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ കളിക്കളത്തിലെ പ്രകടനം മാത്രം പരിശോധിച്ചാല്‍ മതിയെന്നും മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു. കളിക്കാരുടെ ഭാര്യമാര്‍ ഇംഗ്ലണ്ടിലെത്തിയതിനെ ഓസീസ് മുന്‍ വൈസ് ക്യാപ്റ്റന്‍ ഇയാന്‍ ഹീലിയും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും വിമര്‍ശിച്ചിരുന്നു. View more..

ഹോങ്കോങ്ങ് ഡ്രാഗണ്‍ ബോട്ട് റേസില്‍ ഭാരത്‌ ബോട്ട് ക്ലബ് വിജയികള്‍

ന്യൂയോര്‍ക്ക്‌ : ഫ്ലഷിംഗ് മെഡോസ് പാര്‍ക്കില്‍ ആണ്ടുതോറും നടന്നു വരാറുള്ള ഹോങ്കോങ്ങ് ഡ്രാഗണ്‍ ബോട്ട് റേസ്, ഓഗസ്റ്റ് 8 ശനിയാഴ്ച്ച നടക്കുകയുണ്ടായി. ഹെറിറ്റേജ് ഓപണ്‍ 500 മീറ്റര്‍ മത്സരത്തില്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള ക്യാപ്റ്റനായി തുഴഞ്ഞ ഭാരത്‌ ബോട്ട് ക്ലബിന്റെ ടീം വിജയശ്രീലാളിതരായി. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ടീം സമ്മാനം നേടുന്നത്. അതുകൊണ്ടുതന്നെ ഈ വിജയം എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് എന്ന് വിജയം ആഘോഷിച്ചുകൊണ്ട് പ്രസിഡന്റ് ജോണ്‍ താമരവേലി പറഞ്ഞു. ഫൈനലില്‍ എതിരാളികളെ അനേക വള്ളപ്പാടുകള്‍ക്ക് പിന്നിലാക്കിക്കൊണ്ട് വിജയിക്കാനായത് ഭാരത്‌ ബോട്ട് ക്ലബ്ബിലെView more..

ശ്രീലങ്കയുടെ സംഘബലം തകര്‍ത്ത്‌ അശ്വമേധം: ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക്‌ മേല്‍ക്കൈ

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സിന് പുറത്ത്. 6 താരങ്ങളെ മടക്കിയ അശ്വിനാണ് ലങ്കയെ തകര്‍ത്ത് തരിപ്പണമാക്കിയത്. അശ്വിന്റെ ശ്രീലങ്കന്‍ മണ്ണിലെ കന്നി ടെസ്റ്റ് പരമ്പരയാണ് കൊ. അമിത് മിശ്ര രണ്ട് വിക്കറ്റ് എടുത്തപ്പോള്‍ ശേഷിക്കുന്ന രണ്ട് വിക്കറ്റ് ഇശാന്ത് ശര്‍മയും വരുണ്‍ ഒരോ വിക്കറ്റ്പങ്കിട്ടു. 64 റണ്‍സെടുത്ത നായകന്‍ ആഞ്ജലോ മാത്യൂസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ചണ്ഡിമാല്‍ 59 റണ്‍സെടുത്തു. കരുണരത്‌നയെ ഗഅജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ച് ഇശാന്ത് ശര്‍മയാണ് ലങ്കയുടെ വീഴ്ച്ചയ്ക്ക് തുടക്കമിട്ടത്View more..

കളിക്കാരുടെ നിയന്ത്രണം നഷ്‌ടമായേക്കും; ഈ ഡോക്‌ടര്‍ ഇനി സൈഡ്‌ ബഞ്ചിനു പുറതത്‌

ലണ്ടന്‍: ടീമിന്‍റെ വനിത ഡോക്ടറെ മത്സര സമയത്ത് ഇനി ബെഞ്ചില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്ന് ചെല്‍സി കോച്ച് മൗറീഞ്ഞോ. ഇംഗ്ലീഷുകാരിയായ ഈവ കര്‍നേയ്റോ 2011 മുതല്‍ ചെല്‍സിയുടെ ഫസ്റ്റ് ഡോക്ടറാണ്. ഇവര്‍ക്കാണ് ലോക ഫുട്ബോളിലെ തന്നെ ഏറ്റവും ചൂടനായ ടീം മാനേജറിന്‍റെ കോപം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. സംഭവം ഇങ്ങനെ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വന്‍സിയയുമായി ചെല്‍സി കളിക്കുന്നു, ഒരാള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 ചെല്‍സിയുടെ കളി. ഗോള്‍ നില 2-2. ഇന്‍ഞ്ച്വറി ടൈംമിലേക്ക് കളി നീങ്ങുമ്പോള്‍ ചെല്‍സിയുടെ ജഡന്‍ ഹെസാര്‍ഡ് പരിക്കേറ്റ് വീഴുന്നത്. എന്നാല്‍ ഉടന്‍ ഫീല്‍ഡില്‍ എത്തിയ ഈവ ഇദ്ദേഹത്തിനെ പുറത്ത് കൊണ്ടുപോകുവാന്‍View more..

വിഷ്‌ണുവാണെങ്കിലും കോടതി വെറുതെ വിടില്ല; ധോണിക്കു കിട്ടി കോടതിയുടെ വക വിമര്‍ശനം

ബംഗലൂരു: മഹാവിഷ്ണുവിന്റെ വേഷത്തില്‍ പര്യത്തില്‍ അഭിനയിച്ച ഇന്ത്യന്‍ ഏകദിടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കര്‍ണാടക ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാതെ പല പ്രശസ്തരും പണത്തിനുവേണ്ടി മാത്രം ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന പ്രവണത കൂടിവരികയാണെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചുകൂടി ധോണി ഓര്‍ക്കണമായിരുന്നുവെന്നും ജസ്റ്റിസ് എ എന്‍ വേണുഗോപാല്‍ ഗൗഡ വാക്കാല്‍ വിമര്‍ശിച്ചു. പണത്തിനുവേണ്ടി മാത്രം ഇത്തരം പരസ്യങ്ങള്‍ക്കായി കരാറൊപ്പുവയ്ക്കുന്ന സെലിബ്രിറ്റികള്‍ക്ക് അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചുകൂടിView more..

ആ സംഘ ശക്തി ഇനി ശ്രീലങ്കയ്ക്കില്ല

കൊളംബോ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു നടുവില്‍ വിരമിക്കാനുള്ള തീരുമാനം മുന്‍കൂട്ടി തീരുമാനിച്ചതാണെന്ന് ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാര. ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ താരുമാനിച്ചതായിരുന്നു താനെന്നും സംഗ പറഞ്ഞു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ധാരണയനുസരിച്ചാണ് രണ്ടാം ടെസ്റ്റിനുശേഷം വിരമിക്കുന്നത്. ലോകകപ്പിനുശേഷം വിരമിക്കാനിരുന്നപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കുറച്ചുകാലം കൂടി കളി തുടരണമെന്ന് ബോര്‍ഡ് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ നാലു ടെസ്റ്റുകള്‍കൂടിയേ താന്‍ കളിക്കൂ എന്ന് ഞാന്‍ അവരെ അറിയിച്ചു. അവരത് സമ്മതിക്കുകയുംView more..

ബാഴ്സ തിരിച്ചെത്തി: യുവേഫ സൂപ്പര്‍ കപ്പിലൂടെ സീസണു തകര്‍പ്പന്‍ തുടക്കം

തിബ്ലിസ്: യുവേഫ സൂപ്പര്‍ കപ്പ് കിരീടം ബാര്‍സലോണ സ്വന്തമാക്കി. സെവിയ്യയെ 4നെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി യാണ് ബാഴ്‌സയുടെ കിരീടനേട്ടം. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബാഴ്‌സലോണയും യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയും ഏറ്റുമുട്ടിയ സ്പാനിഷ് അങ്കത്തില്‍ ജയം ബാഴ്‌സയക്കൊപ്പം. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലിരിക്കുന്ന സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ജോര്‍ജിയയിലെ തിബ്ലിസിയില്‍ ബാഴ്‌സലോണ ഇറങ്ങിയത്. മെസ്സിയും സുവാരസും ആദ്യ ഇലവനില്‍ തന്നെ കളിച്ചു. മത്സരം മുറുകുന്നതിനു മുന്‍പേ ബാഴ്‌സയ്ക്ക് മേല്‍ പ്രഹരമേല്‍പ്പിക്കാന്‍ സെവിയ്യക്കായി. നാലാം മിനുട്ടില്‍ അര്‍ജന്റീന താരം എവര്‍ ബനേഗയിലൂടെ സെവിയ്യ മുന്നില്‍.View more..

സഞ്‌ജുവിനു തിളങ്ങാനായില്ല; ഇന്ത്യ എയ്ക്കു വീണ്ടും തോല്‍വി

ചെന്നൈ: ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയ എ ഫൈനലില്‍. ഇന്ത്യ എയെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചാണ് ഓസീസ് ഫൈനല്‍ ഉറപ്പാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 258 റണ്‍സ് വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കേ ഓസീസ് മറികടന്നു. സ്കോര്‍: ഇന്ത്യ-258/9, ഓസ്ട്രേലിയ 48.3 ഓവറില്‍ 262/7. ലിന്നിന്റെയും(63)എട്ടാമനായി ഇറങ്ങിയ സാംബയുടെയും(54) അര്‍ധസെഞ്ചുറികളും ഹെഡ്(45), കാളം ഫെര്‍ഗൂസന്‍(45 നോട്ടൗട്ട്) എന്നിവരുടെ അവസരോചിത ബാറ്റിംഗുമാണ് ഓസീസിന് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയത്. ഇന്ത്യക്കായി കരണ്‍ ശര്‍മ 45 രണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഓപ്പണര്‍ മയാങ്ക് അഗര്‍വാളിന്റെയും(61) മനീഷ് പാണ്ഡെയുടെയും(50) അര്‍ധസെഞ്ചുറികളാണ്View more..

സച്ചിന്റെ ഭാരത രത്‌ന: ഇനി കേന്ദ്രം തീരുമാനിക്കും

ജബല്‍പൂര്‍: സച്ചിന്‍ ടെണ്ടുല്‍ക്കറിന് നല്‍കിയ ഭാരതരത്ന തിരിച്ചുവാങ്ങണം എന്ന് ഹര്‍ജി നല്‍കിയ വ്യക്തിക്ക് കോടതിയുടെ കടുത്ത മറുപടി. മദ്ധ്യപ്രദേശ് ഹൈക്കോടതിയിലാണ് ആര്‍ടിഐ പ്രവര്‍ത്തകന്‍ വികെ നസ്വ സച്ചിന്‍റെ ഭാരത രത്നയ്ക്കെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. എന്തായാലും ഹര്‍ജി പരിഗണിച്ച കോടതി ഈ സംഭവത്തെക്കുറിച്ച് സര്‍ക്കാറിനോടും ചോദിക്കാന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിനെ സമീപിക്കാനാണ് കോടതി പരാതിക്കാരനോട് ആവശ്യപ്പെട്ടത്. ഭാരതരത്ന അവാര്‍ഡ് സ്വീകരിച്ച ശേഷവും സച്ചിന്‍ ചില ഉത്പന്നങ്ങളുടെ പരസ്യത്തില്‍ ബ്രാന്‍റ് അംബാസിഡറായി പ്രത്യക്ഷപ്പെടുന്നത് ദേശീയ ബഹുമതികളുടെ മാനദണ്ഡത്തിന്View more..

പോണ്ടിങ്‌ പറഞ്ഞ ആ എട്ടു പേര്‍ ആരൊക്കെ: ഓസീസിനായി ടെസ്റ്റ്‌ കളിക്കാത്ത ആ എട്ടു പേരുകള്‍ ഇത്‌

നോട്ടിംഗ്ഹാം: ആഷസില്‍ ഓസ്ട്രേലിയയുടെ മോശം പ്രകടനത്തില്‍ വിമര്‍ശനവുമായി മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് രംഗത്ത്. ആഷസ് പരമ്പരയില്‍ കളിക്കുന്ന ടീമിലെ എട്ട് പേര്‍ ഇനി ഓസ്ട്രേലിയക്കായി ടെസ്റ്റ് കളിക്കുമെന്ന് കരുതുന്നില്ലെന്ന് പോണ്ടിംഗ് പറഞ്ഞു. സത്യത്തിനുനേരെ കണ്ണടച്ചിട്ടു കാര്യമില്ല. ഓസ്ട്രേലിയ 60 റണ്‍സിന് പുറത്തായ അതേ പിച്ചിലാണ് ഇംഗ്ലണ്ട് 391 റണ്‍സടിച്ചത്. ഓസ്ട്രേലിയ നന്നായി ബാറ്റ് ചെയ്തതുമില്ല ബൗള്‍ ചെയ്തതുമില്ല. രണ്ടാം ഇന്നിംഗ്സിലാകട്ടെ 241-7 എന്ന നിലയിലും. അതും ബാറ്റിംഗ് അത്ര ദുഷ്കരമല്ലാത്ത സാഹചര്യങ്ങളില്‍-പോണ്ടിംഗ് പറഞ്ഞു. രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ഇംഗ്ലീഷ് സീം ബൗളിംഗിനെ അതിജീവിച്ച്View more..

പുതുമുഖത്തെ ദത്തെടുത്തു മെസി; താരപ്പിറവിയ്ക്കു സാക്ഷിയായി ബാഴ്സ

മാഡ്രിഡ്: പുതിയ സീസണില്‍ ബാഴ്സലോണയുടെ കരുത്താകുമെന്ന് കരുതുന്ന തുര്‍ക്കി താരം ആര്‍ദ ടുറാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചുകാണില്ല ഇത്തരമൊരു വാഗ്ദാനം. ലോകത്തിലെ ഏതു കളിക്കാരനും കൊതിക്കുന്ന ബാഴ്സയിലെ പത്താം നമ്പര്‍ കുപ്പായം. ബാഴ്സയുടെ ഇതിഹാസം ലയണല്‍ മെസിയ്ക്കുമാത്രം പതിച്ചു നല്‍കിയ ആ കുപ്പായം ടുറാന് വാഗ്ദാനം ചെയ്തത് മറ്റാരുമല്ല, സാക്ഷാല്‍ ലയണല്‍ മെസി തന്ന. കഴിഞ്ഞ വര്‍ഷം ബാഴ്സയുമായി കരാറിലെത്തിയ ടുറാന് ബാഴ്സയ്ക്ക് ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ വിലക്ക് കാരണം ഇതുവരെ ടീമിനായി കളിക്കാനായിരുന്നില്ല. തുര്‍ക്കി ടീമില്‍ പതിനാലാം നമ്പര്‍ ജേഴ്സിയാണ് ടുറാന്‍ അണിയുന്നത്. ജേഴ്സിയിലെ നമ്പര്‍ തനിക്ക് പ്രധാനമല്ലെന്ന്View more..

ആ റൂട്ട്‌ കറക്‌ട്‌: സ്‌മിത്തിനെ പിന്‍തള്ളി റൂട്ട്‌ ഒന്നാം നമ്പര്‍

നോട്ടിംഗ്ഹാം: ഐസിസി ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തിനെ പിന്തള്ളി ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനത്തെത്തി. ട്രെന്റ്ബ്രിഡ‍്ജ് ടെസ്റ്റില്‍ രണ്ടിന്നിംഗ്സിലും സമ്പൂര്‍ണ പരാജയമായ സ്മിത്ത് പുതിയ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ്. പത്താം സ്ഥാനത്തുള്ള വിരാട് കൊഹ്‌ലി മാത്രമാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം. ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്സ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഹാഷിം അംല(4), കുമാര്‍ സംഗക്കാര(), എയ്ഞലോ മാത്യൂസ്(6), യൂനിസ് ഖാന്‍(7), കെയ്ന്‍ വില്യാംസണ്‍(8), ക്രിസ് റോജേഴ്‌സ്(9) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍. ആഷസ് പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് റൂട്ടിന്View more..

ഇവനോ ഒന്നാം നമ്പര്‍: സ്‌മിത്തിന്റെ രക്തത്തിനായി ദാഹിച്ച്‌ ഓസീസ്‌ മുന്‍ നായകര്‍

നോട്ടിംഗ്‌ഹാം: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ സ്റ്റീവന്‍ സ്മിത്ത് പുറത്തായ രീതിയെ നിശിതമായി വിമര്‍ശിച്ച് മുന്‍ നായകന്‍ റിക്കി പോണ്ടിംഗും സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും രംഗത്ത്. 331 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസീസിന് ഓപ്പണര്‍മാരായ റോജേഴ്സും വാര്‍ണറും സെഞ്ചുറി തുടക്കം നല്‍കിയിരുന്നു. എന്നാല്‍ റോജേഴ്സ് പുറത്തായശേഷം ക്രീസിലെത്തിയ സ്മിത്ത് ബ്രോഡിന്റെ ഓഫ് സ്റ്റമ്പിന് പുറത്തുകൂടെ പോയ പന്തില്‍ അലക്ഷ്യമായ ഷോട്ട് കളിച്ച് പുറത്തായതാണ് പോണ്ടിംഗിനെയും വോണിനെയും ചൊടിപ്പിച്ചത്. ബാറ്റിംഗ് നിരയില്‍ മികച്ച ഫോമിലുള്ള സ്മിത്ത് പുറത്തായത് അവരെ അതിസമ്മര്‍ദ്ദത്തിലേക്ക്View more..

ശര്‍മ്മക്കാറ്റില്‍ ശ്രീലങ്ക ഉലഞ്ഞു

കൊളംബോ: ആഷസില്‍ സ്റ്റുവര്‍ട്ട് ബ്രോ‍ഡിന്റെ മാരക സ്പെല്‍ ഓസ്ട്രേലിയയെ തകര്‍ത്തപ്പോള്‍ ലങ്കയില്‍ ഇന്ത്യയുടെ ബ്രോഡായി ഇഷാന്ത് ശര്‍മ. 23 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്തിന്റെ പ്രകടനമികവില്‍ ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയിലെത്തി‍. 221 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തിട്ടുണ്ട്.47 റണ്‍സുമായി കെ എല്‍ രാഹുലും 31 റണ്‍സുമായി പൂജാരയും ക്രീസില്‍. നേരത്തെ 314/6 എന്ന സ്കോറില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യ 351 റണ്‍സിന്View more..

ഐപിഎല്‍ കോഴ: ലോധ കമ്മിറ്റി നല്‍കിയ പേരുകള്‍ പുറത്തു വിടില്ലെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ പങ്കാളികളായ കളിക്കാരുടെ പേരുകളടങ്ങുന്ന മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജസ്റ്റിസ് ആര്‍.എം. ലോധ കമ്മിറ്റിക്ക് കൈമാറണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ലോധ സമിതി നേരിട്ട് ആവശ്യപ്പെട്ടാല്‍ അപ്പോള്‍ പരിഗണിക്കാമെന്നും പരാതിക്കാര്‍ക്ക് ഇതേ ആവശ്യം ഉന്നയിച്ച് ലോധ സമിതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോധ സമിതിക്ക് ഡിസംബര്‍ വരെ കോടതി സമയം അനുവദിച്ചു. കളിക്കാരുടെ പേരുവിവരങ്ങള്‍ ബി.സി.സി.ഐയുടെ ഭരണപരിഷ്കാരങ്ങള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ആര്‍.എം ലോധ കമ്മിറ്റിക്ക് കൈമാറണമെന്ന ഹരജി കോടതി ഇന്ന് പരിഗണനക്കെടുത്തിരുന്നു. മുദ്ഗല്‍View more..

ഓസീസിന്റെ ചാരത്തിന്‍മേല്‍ പിടിമുറുക്കി ഇംഗ്ലണ്ട്‌; ലീഡ്‌ മുന്നൂറു കടത്തി

നോട്ടിങ്ങാം: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. ഒമ്പത് വിക്കറ്റിന് 391 എന്ന നിലയില്‍ അവര്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഓസീസിനെ 60 റണ്‍സിന് എറിഞ്ഞുവീഴ്ത്തിയ ഇംഗ്ലീഷ് ടീമിന് ഇതോടെ 331 റണ്‍സിന്റെ ലീഡായി. നാലിന് 274 എന്ന സ്‌കോറില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് സെഞ്ച്വറി നേടിയ ജോ റൂട്ടിനെ (130) തുടക്കത്തിലേ നഷ്ടമായി. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ 350 കടത്തിയത് ഒമ്പതാം വിക്കറ്റില്‍ മൊയീന്‍ അലിയും (24 പന്തില്‍ 38) സ്റ്റുവര്‍ട്ട് ബ്രോഡും (29 പന്തില്‍ 24) പടുത്തുയര്‍ത്തിയ 58 റണ്‍സിന്റെ കൂട്ടുകെട്ടാണ്. മാര്‍ക്ക് വുഡാണ് (28) ഇന്ന് ഇംഗ്ലണ്ട് സ്‌കോറിലേക്ക്View more..

കപ്പില്ലെങ്കിലും ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന ഒന്നാമത്‌

സിയോള്‍: കോപ്പ അമെരിക്ക കിരീടം നേടിയില്ലെങ്കിലും മെസിയും സംഘവും ലോക ഫുട്ബോള്‍ റാങ്കില്‍ ഒന്നാം സ്ഥാനത്തെത്തി. ബെല്‍ജിയം, ജര്‍മനിയുമാണ് രണ്ടും മൂന്നാം സ്ഥാനങ്ങളില്‍. കോപ്പയില്‍ ചാമ്പ്യന്മാരായ ചിലി പത്തൊമ്പതാം സ്ഥാനത്തുനിന്ന് പതിനൊന്നാം സ്ഥാനത്തെത്തി. ഹോളണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ബ്രസീല്‍ അഞ്ചില്‍നിന്ന് ആറാം സ്ഥാനത്തേക്കിറങ്ങി. പോര്‍ച്ചുഗലാണ് ഏഴാം സ്ഥാനത്ത്. ഫിഫയുടെ എറ്റവും പുതിയ റാങ്കിങ്ങില്‍ ടീം ഇന്ത്യ 15 സ്ഥാനം നഷ്ടപ്പെട്ട് 156ാം റാങ്കിലെത്തി. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ മോശം പ്രകടനമാണ് ഇന്ത്യയുടെ റാങ്കിഗ് തകര്‍ച്ചയ്ക്ക് കാരണം. View more..

കപ്പില്ലെങ്കിലും ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന ഒന്നാമത്‌

സിയോള്‍: കോപ്പ അമെരിക്ക കിരീടം നേടിയില്ലെങ്കിലും മെസിയും സംഘവും ലോക ഫുട്ബോള്‍ റാങ്കില്‍ ഒന്നാം സ്ഥാനത്തെത്തി. ബെല്‍ജിയം, ജര്‍മനിയുമാണ് രണ്ടും മൂന്നാം സ്ഥാനങ്ങളില്‍. കോപ്പയില്‍ ചാമ്പ്യന്മാരായ ചിലി പത്തൊമ്പതാം സ്ഥാനത്തുനിന്ന് പതിനൊന്നാം സ്ഥാനത്തെത്തി. ഹോളണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ബ്രസീല്‍ അഞ്ചില്‍നിന്ന് ആറാം സ്ഥാനത്തേക്കിറങ്ങി. പോര്‍ച്ചുഗലാണ് ഏഴാം സ്ഥാനത്ത്. ഫിഫയുടെ എറ്റവും പുതിയ റാങ്കിങ്ങില്‍ ടീം ഇന്ത്യ 15 സ്ഥാനം നഷ്ടപ്പെട്ട് 156ാം റാങ്കിലെത്തി. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ മോശം പ്രകടനമാണ് ഇന്ത്യയുടെ റാങ്കിഗ് തകര്‍ച്ചയ്ക്ക് കാരണം. View more..

ടാക്‌ളിങ്‌ മുറുകി; ഒടുവില്‍ മെസിയും കലിച്ചു

ബാഴ്സിലോണ: സൗമ്യതയുടെ ആള്‍രൂപമെന്ന് കാല്‍പന്ത് ലോകം വിശേഷിപ്പിക്കുന്ന സാക്ഷാല്‍ ലയണല്‍ മെസി ഒടുവില്‍ മൈതാനത്ത് പൊട്ടിത്തെറിച്ചു. കഴിഞ്ഞ ദിവസം റോമയ്ക്കെതിരേയുള്ള സൗഹൃദ മത്സരത്തിലാണ് മെസിയുടെ സൗഹൃദം നഷ്ടപ്പെട്ടത്. റോമയുടെ ഫ്രഞ്ച് താരം മാപ്പൗ യാന്‍ഗ-മ്ബിവായുമായാണ് മെസി കൊമ്പു കോര്‍ത്തത്. മത്സരം ബാഴ്സ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. മത്സരത്തിന്‍റെ മുപ്പത്തിനാലം മിനിറ്റില്‍ പന്തുമായി റോമയുടെ ഗോള്‍മുഖം ലക്ഷ്യമാക്കി കുതിക്കുന്നതിനിടെ റഫറി വിസില്‍ലൂതിയതിനെ തുടര്‍ന്ന് തിരിച്ചെത്തിയ മെസി എംബിവയ്ക്ക് നേരേയെത്തി തലയില്‍ ഇടിച്ചു.പിന്നീട് മെസി അദ്ദേഹത്തിന്‍റെ കഴുത്തിന് പിടിച്ച് തള്ളുകയും ചെയ്തു.View more..
NEXT >
< PREV
DISCUSSIONS

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..

കൊച്ചി :ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് പുതുജീവിതത്തില്‍ ക്രിക്കെറ്റ് താരം ശ്രീശാന്തിന്റെദ സ്നേഹാദരം. വാതുവേയ്പ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് നിറമനസ്സോടെ