A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

മുഖ്യനും മന്ത്രിമാരും നടത്തിയത് 205 വിദേശ യാത്രകള്‍; മുന്നില്‍ മുനീറും കുഞ്ഞാലിക്കുട്ടിയും


Story Dated: Tuesday, July 21, 2015 8:18 am IST
;

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് പറക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിമാരും ഒട്ടും പിന്നില്ലല. സര്‍ക്കാര്‍ നിലവില്‍ ഇത് വരെ 205 യാത്രകളാണ് മുഖ്യമന്ത്രിയും സംഘവും നടത്തിയത്. യാത്രകൊണ്ട് സംസ്ഥാനത്തിന് എന്തെങ്കിലും നേട്ടമുണ്ടായോ എന്ന ചോദിച്ചാല്‍ ഒന്നും സംഭവിച്ചില്ല എന്നതായിരിക്കും ഉത്തരം. യാത്രകളില്‍ മുന്നില്‍ നില്‍ക്കുന്നത് യാത്രബത്തയുടെയും ഫോണ്‍വിളിയുടെയും കണക്കില്‍ മുന്നിലെത്തിയ സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ തന്നെയാണ് . വിദേശ യാത്രകള്‍ളാണ് എം കെ മുനീര്‍ നടത്തിയത്. 21 തവണ വീതം യാത്ര ചെയ്ത വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും തൊട്ടു പിന്നിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആറു തവണ വിദേശ യാത്ര നടത്തി. മന്ത്രി പി.കെ. ജയലക്ഷ്മി ഒരു തവണമാത്രമാണ് വിദേശത്തേക്ക് പറന്നത്. സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഒറ്റത്തവണ പോലും വിദേശയാത്ര നടത്താതെ പട്ടികയില്‍ നിന്നു പുറത്തായി. കെ.സി. ജോസഫ് 18 തവണയും എ.പി. അനില്‍കുമാര്‍ 14 തവണയും ഇ.ടി. ഇബ്രാഹിം കുഞ്ഞ് 11 തവണയും വിദേശത്തേക്ക് പറന്നു. അടൂര്‍ പ്രകാശ് 11 തവണയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 10 തവണയും വിദേശയാത്ര നടത്തിയതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. യാത്രകള്‍ക്കായി ആകെ ചെലവായത് 42,14,268 രൂപയാണ്. ഈ റിപ്പോര്‍ട്ടുകള്‍ ഒക്കെ ഖജനാവില്‍ നിന്നും പണം മുടക്കി നടത്തിയ ഔദ്യോഗികയാത്രകളെ കുറിച്ച് മാത്രമാണ്. മിക്ക മന്ത്രിമാരും ഒട്ടേറെ തവണ സ്വന്തം പണമോ സ്‌പോണ്‍സേഴ്‌സിന്റെ പണമോ ഉപയോഗിച്ച് അനേകം തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. ഇതിന്റെ കണക്ക് നിയമസഭ രേഖകളില്‍ ഇല്ല. ഇത് ലഭിക്കണമെങ്കില്‍ മന്ത്രിമാരുടെ പാസ്‌പോര്‍ട്ട് പരിശോധന മാത്രമാണ് പോംവഴി. മറ്റു മന്ത്രിമാരുടെ യാത്രകളുടെ എണ്ണം ഇങ്ങനെ: മുഖ്യമന്ത്രി (6), പി.കെ. അബ്ദുറബ്ബ് (9), അടൂര്‍ പ്രകാശ് (10), എ.പി. അനില്‍കുമാര്‍ (14), ആര്യാടന്‍ മുഹമ്മദ് (4), ഇബ്രാഹിംകുഞ്ഞ് (11), പി.ജെ. ജോസഫ് (3), കെ.സി. ജോസഫ് (18), കുഞ്ഞാലിക്കുട്ടി (21), കെ.എം. മാണി (6), കെ.പി. മോഹനന്‍ (13), ഷിബു ബേബിജോണ്‍ (21), വി എസ്. ശിവകുമാര്‍ (6), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍(10), അനൂപ് ജേക്കബ് (9), മഞ്ഞളാംകുഴി അലി (2), രമേശ് ചെന്നിത്തല (4). മന്ത്രിയായിരുന്നപ്പോള്‍ കെ.ബി. ഗണേശ്കുമാര്‍ എട്ട് വിദേശ യാത്രകള്‍ നടത്തി. മുഖ്യമന്ത്‌റി 89062 രൂപ വിദേശ യാത്രകള്‍ക്ക് ചെലവഴിച്ചു. എ.പി. അനില്‍കുമാര്‍ (6,53,727), ഗണേശ്കുമാര്‍ (1,48,813), ടി.എം. ജേക്കബ് (3,99,352), പി.ജെ. ജോസഫ് (7,03,299), കെ.സി. ജോസഫ് (3,96,505), പി.കെ. കുഞ്ഞാലിക്കുട്ടി (74,007), കെ.എം. മാണി (2,86,821), ഷിബു ബേബിജോണ്‍ (9,92,902), അനൂപ് ജേക്കബ് (1,96,880), രമേശ് ചെന്നിത്തല (2,72,900) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ചെലവ്. വിദേശ യാത്രയ്ക്കിടെ താമസത്തിനായി ഷിബു ബേബിജോണ്‍ 1,22,394 രൂപയും അനൂപ് ജേക്കബ് 26,350 രൂപയും രമേശ് ചെന്നിത്തല 98,460 രൂപയും ചെലവഴിച്ചു. കഴിഞ്ഞമാസം പുറത്തുവന്ന ഫോണ്‍വിളിയുടെ കണക്കുകള്‍ പ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍. പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫോണ്‍വിളിക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവിട്ടത്. മന്ത്രിമാരുടെ മൊത്തം ഫോണ്‍വിളികള്‍ക്കായി നാല് വര്‍ഷത്തിനുള്ളില്‍ 1.18 കോടി രൂപയും ചെലവായിരുന്നു. മന്ത്രിമാരുടെ ഓഫീസിലെയും വസതിയിലെയും മണ്ഡലത്തിലെയും ഫോണുകളില്‍ നിന്നും മൊബൈല്‍ഫോണുകളില്‍ നിന്നു വിളിച്ച തുകയാണിത്. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് ഫോണ്‍ വിളിയില്‍ മുന്നില്‍ മുഖ്യമന്ത്രിയാണ്. 9.98ലക്ഷം രൂപയുടെ വിളിയാണ് അദ്ദേഹം നടത്തിയത്. ഓഫീസില്‍ നിന്നു 629372 രൂപയ്ക്കും വസതിയില്‍നിന്നു 303570 രൂപയ്ക്കും മണ്ഡലത്തിലെ ഫോണില്‍ നിന്നു 54101 രൂപയ്ക്കും മൊബൈല്‍ ഫോണില്‍ നിന്നു 11,864 രൂപയ്ക്കും വിളിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..
View More..

അറംപറ്റിയ മാലചാര്‍ത്തലും സോഷ്യല്‍ മീഡിയയിലെ കുപ്രചരണവും....
View More..

ബിജെപിക്ക് മിസ്ഡ് കോള്‍ അടിച്ച് 13 ലക്ഷത്തിലേറെപ്പേര്‍ മുങ്ങി!.. കേരളത്തില്‍ മുങ്ങിയത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍
View More..

ടി.പി. വധം : ഉന്നതരെ വലയിലാക്കാന്‍ കേന്ദ്രസഹായം തേടി.പി.ജയരാജനെ പ്രതിയാക്കി പ്രഥമ വിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സി.ബി.ഐ
View More..

ബി.ജെ.പിയോട് വ്യാപാരികള്‍ക്ക് അയിത്തമില്ല:വ്യാപാരികളെ നസിറുദ്ദീന്‍ ബി.ജെ.പി പാളയത്തിലെത്തിക്കുമോ ?
View More..