A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

ടി.പി. വധം : ഉന്നതരെ വലയിലാക്കാന്‍ കേന്ദ്രസഹായം തേടി.പി.ജയരാജനെ പ്രതിയാക്കി പ്രഥമ വിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സി.ബി.ഐ


Story Dated: Monday, July 20, 2015 1:57 am IST
;
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിക്കാന്‍ സംസ്‌ഥാന പോലീസിനെ സഹായിക്കണമെന്നാവശ്യപ്പെട്ട്‌ ആഭ്യന്തര അഡീ. ചീഫ്‌ സെക്രട്ടറി നളിനി നെറ്റോ കേന്ദ്ര സര്‍ക്കാരിനു കത്തെഴുതി. കേസിലെ യഥാര്‍ഥ പ്രതികളെ വെളിച്ചത്തുകൊണ്ടുവരുന്നതിനുവേണ്ടിയാണ്‌ അഡീ. ചീഫ്‌ സെക്രട്ടറി കേന്ദ്ര സഹായം തേടിയത്‌. അതിനിടെ, കതിരൂര്‍ മനോജ്‌ വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിയാക്കി പ്രഥമ വിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സി.ബി.ഐ. തീരുമാനിച്ചു.ഗൂഢാലോചനക്കേസില്‍ ജയരാജനെതിരെ സി.ബി.ഐ.ക്ക് തെളിവ് ലഭിച്ചതായാണ് വിവരം. നേരത്തെ അരിയില്‍ ഷുക്കൂര്‍വധക്കേസിലും ജയരാജന്‍ പ്രതിയായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍(യു.എ.പി.എ.) നിയമപ്രകാരം പ്രതിയാകുന്ന ആദ്യ സി.പി.എം. നേതാവാകും ജയരാജന്‍. റിപ്പോര്‍ട്ട്‌ ഈയാഴ്‌ച കോടതിയില്‍ സമര്‍പ്പിക്കും.
ടി.പി. വധക്കേസില്‍ പ്രതികളായി ജയിലില്‍ കഴിയുന്നവരുടെയും ഉന്നത സി.പി.എം. നേതാക്കളുടെയും മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കണമെന്നു നളിനി നെറ്റോ ടെലികോം മന്ത്രാലയത്തിനു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ടി.പി. വധത്തിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച്‌ ഉത്തരമേഖലാ എ.ഡി.ജി.പി: എന്‍. ശങ്കര്‍റെഡ്‌ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷിക്കുന്നത്‌. എന്നാല്‍, അന്വേഷണം മരവിച്ചസ്‌ഥിതിയിലാണ്‌. ഒരുവര്‍ഷത്തിനു മുമ്പുള്ള ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ലഭ്യമാകാത്തതാണു പ്രധാന തടസം. ഒരുവര്‍ഷത്തിനു മുമ്പുള്ള വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ മൊബൈല്‍ സേവനദാതാക്കളുടെ കേന്ദ്ര സെര്‍വറുകള്‍ പരിശോധിക്കണം. ഒരുവര്‍ഷം വരെയുള്ള കോളുകളുടെ വിവരങ്ങള്‍ മാത്രമേ സൂക്ഷിക്കാറുള്ളൂവെന്നും ഡല്‍ഹിയിലെ കേന്ദ്ര ഓഫീസിനെ സമീപിച്ചാല്‍ എല്ലാ വിവരങ്ങളും ലഭിക്കുമെന്നും കേരളത്തിലെ മൊബൈല്‍ സേവനദാതാക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ഈ സാഹചര്യത്തിലാണ്‌ അഡീ. ചീഫ്‌ സെക്രട്ടറി ടെലികോം മന്ത്രാലയത്തിനു കത്തെഴുതിയത്‌.
അതേസമയം, ജയകൃഷ്‌ണന്‍ വധക്കേസിലും ടി.പി. കേസിലും സി.ബി.ഐ. അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നു സൂചനയുണ്ട്‌. ടി.പി. വധത്തിലെ ഗൂഢാലോചനയും ജയകൃഷ്‌ണന്‍ കേസിന്റെ പുനരന്വേഷണവുമാണ്‌ സി.ബി.ഐ. ഏറ്റെടുക്കുന്നത്‌. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.
ജയകൃഷ്‌ണന്‍ വധക്കേസിലെ യഥാര്‍ഥപ്രതികള്‍ തങ്ങളല്ലെന്ന്‌ ഇപ്പോഴത്തെ പ്രതികള്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണു കേസ്‌ സി.ബി.ഐയെക്കൊണ്ട്‌ അന്വേഷിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌. രണ്ടു കേസുകളിലും സി.ബി.ഐ. രഹസ്യാന്വേഷണം നടത്തി വരികയാണ്‌.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..
View More..

അറംപറ്റിയ മാലചാര്‍ത്തലും സോഷ്യല്‍ മീഡിയയിലെ കുപ്രചരണവും....
View More..

മുഖ്യനും മന്ത്രിമാരും നടത്തിയത് 205 വിദേശ യാത്രകള്‍; മുന്നില്‍ മുനീറും കുഞ്ഞാലിക്കുട്ടിയും
View More..

ബിജെപിക്ക് മിസ്ഡ് കോള്‍ അടിച്ച് 13 ലക്ഷത്തിലേറെപ്പേര്‍ മുങ്ങി!.. കേരളത്തില്‍ മുങ്ങിയത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍
View More..

ബി.ജെ.പിയോട് വ്യാപാരികള്‍ക്ക് അയിത്തമില്ല:വ്യാപാരികളെ നസിറുദ്ദീന്‍ ബി.ജെ.പി പാളയത്തിലെത്തിക്കുമോ ?
View More..