കെ എം മാണിയുടെ മരുമകന് വേണ്ടി സര്‍ക്കാര്‍ വീണ്ടും മുട്ടിലിഴയുന്നു; തൊഴില്‍ മന്ത്രിക്ക് ഉപേദശം നല്കുന്ന ജോലിക്ക് ശമ്പളം ലക്ഷങ്ങള്‍
Story Dated: Thursday, August 13, 2015 9:51 am IST

തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിയുടെ മരുമകന് ലക്ഷങ്ങള്‍ ശമ്പളം വാങ്ങാന്‍ വീണ്ടും സര്‍ക്കാരിന്റെ ഒത്താശ. എം.പി. ജോസഫിന് തൊഴില്‍മന്ത്രിയുടെ ഉപദേഷ്ടാവായി അഡിഷണല്‍ ചീഫ്സെക്രട്ടറി റാങ്കില്‍ തുടര്‍നിയമനം നല്‍കാനാണ് കഴിഞ്ഞ ദിവസം മാണിയുള്പ്പെടുന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. അവധിയെടുക്കാതെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ പ്രവര്‍ത്തിക്കാന്‍ വിദേശത്ത് പോയതിന് ഐ.എ.എസില്‍ നിന്ന് പിരിച്ചുവിടപ്പെട്ടയാളാണ് ജോസഫ്. പിരിച്ചുവിട്ട നടപടിക്കെതിരെ ഇദ്ദേഹം ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി 2013ല്‍ തള്ളിയിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം 2012ലാണ് എം.പി. ജോസഫിനെ അഡിഷണല്‍ ചീഫ്സെക്രട്ടറിയുടെ റാങ്കോടെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആന്‍ഡ് പ്രോജക്ട് ഫിനാന്‍സ് കണ്‍സള്‍ട്ടന്റ് ആയി മൂന്ന് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിച്ചത്. തൊഴില്‍മന്ത്രിയുടെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ മന്ത്രിസഭായോഗം നിയമനം നീട്ടിക്കൊടുത്തത്. മന്ത്രി മാണിയുടെ സാന്നിദ്ധ്യത്തിലാണ് മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്തതും തീരുമാനമെടുത്തതും. ഇങ്ങനെ കരാര്‍ നീട്ടിക്കൊടുത്തതില്‍ ചില മന്ത്രിമാര്‍ രഹസ്യമായി മുഖ്യമന്ത്രിയെ നീരസം അറിയിച്ചതായി അറിയുന്നു. 1978 ബാച്ചില്‍ പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. 1992ല്‍ ഇദ്ദേഹം ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ അസൈന്മെന്റുമായി വിദേശത്തേക്ക് പോയി. 1998ല്‍ മടങ്ങിവരേണ്ടിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാതെ അദ്ദേഹം ഡെപ്യൂട്ടേഷന് നീട്ടിയെടുക്കുകയായിരുന്നു.
സര്‍ക്കാരിനെതിരെ ഈ ശ്രീധരന്; ലൈറ്റ് മെട്രോയില്‍ മെല്ലെപോക്ക് അവസാനിപ്പിച്ചാല്‍ അഞ്ച്മാസത്തിനുള്ളില്‍ കേന്ദ്രപിന്തുണ ഉറപ്പാക്കാമെന്ന് മെട്രോമാന്
View More..
ബിജുരമേശിനെ തൊടാന്‍ സര്‍ക്കാരിന് ഭയം; സര്‍ക്കാര്‍ സ്ഥലം കയ്യേറി നിര്‍മ്മിച്ച കെട്ടിടം പൊളിക്കാന്‍ മടി
View More..
സോഷ്യല്‍ മീഡിയയില്‍ ജീവിതം ഹോമിക്കുന്ന കൗമാരക്കാര്‍ക്ക് ഉപദേശവുമായി ഡിജിപി ഫേസ്ബുക്കില്‍
View More..
കാര്‍ പാറമടയില്‍ വീണ് ഒരു കുടംബത്തിലെ നാലുപേര്‍ മരിച്ചു
View More..
തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന് നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..
View More..