A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

കയ്യടിക്കാം ഈ മിടുക്കിക്കുവേണ്ടി ; രണ്ടു കൈകളുമില്ല എങ്കിലും വര്‍ണ്ണങ്ങളുടെ ലോകത്ത് വിസ്മയം തീര്‍ത്ത സ്വപ്‌ന അഗസ്റ്റിന്‍


Story Dated: Friday, August 14, 2015 11:33 am IST
;

കൊച്ചി: ജന്മനാ ഇരു കൈകളില്ലെങ്കിലും എല്ലാവരെയും അത്ഭുത പെടുത്തുന്നതാണ് സ്വപ്‌ന അഗസിറ്റിന്റെ മിടുക്ക്. കാല്‍ വിരലുകല്‍ കൊണ്ടുള്ള പെയിന്റിംഗ് കണ്ടാല്‍ ആരും അതിശയിച്ചു പോകും.പ്രതിസന്ധികളെ മനക്കരുത്ത് കൊണ്ട് നേരിട്ട് വര്‍ണ്ണങ്ങളുടെ ലോകത്ത് വിജയം നേടുകയാണ് സ്വപ്‌ന അഗസ്റ്റില്‍. കൈകൊണ്ട് പോലും കഴിയാത്ത ദൃശ്യ ചാരുതയാണ് കാലുകളിലെ വിരലുകലില്‍ ബ്രഷ് ഉപയോഗിച്ച് സ്വപ്‌ന തീര്‍ക്കുന്നത്. അസാമാന്യ കൈത്തഴക്കമുള്ളവര്‍ വരക്കുന്ന ചിത്രങ്ങളോട് കിടപിടിക്കുന്നതാണ് അക്രിലിക്കിലും ഓയിലിലും സ്വപ്ന തീര്‍ത്ത ചിത്രങ്ങള്‍.പ്രകൃതിയുടെ വിവിധ ഭാവങ്ങളാണ് സ്വപ്നയുടെ ചിത്രങ്ങളില്‍ ഏറെയും. മരങ്ങളും കിളികളും മയിലും രാത്രിയുമെല്ലാം രചനകളില്‍ ഇടംതേടുന്നു. കടുത്ത വര്‍ണക്കൂട്ടുകളോ സങ്കീര്‍ണമായ രചനാരീതിയോ ഇല്ല. ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനാവുന്ന ചിത്രങ്ങള്‍. മ്യൂറല്‍ പെയിന്റിങ് ശൈലിയും സ്വപ്നയുടെ കാലുകളില്‍ ഭദ്രം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ടാണ് ഒരു ചിത്രം പൂര്‍ത്തിയാക്കുന്നത്. ദിവസം മൂന്നോ നാലോ മണിക്കൂര്‍ വരക്കും. ചില ചിത്രങ്ങള്‍ ഒറ്റ ദിവസംകൊണ്ടുതന്നെ തീര്‍ക്കും. അതേസമയം, മ്യൂറല്‍ പെയിന്റിങ് ശൈലിയിലുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചവരെ എടുക്കുമെന്ന് സ്വപ്ന പറഞ്ഞു. അക്രിലിക്, ഓയില്‍ പെയിന്റിങ്ങുകളോടാണ് താല്‍പര്യം. ബ്രഷും നൈഫും ഉപയോഗിക്കും. കാന്‍വാസ് നിലത്തുവിരിച്ച് കാല്‍ വിരലുകള്‍ക്കിടയില്‍ ബ്രഷ് പിടിച്ചാണ് ചിത്രങ്ങള്‍ വരക്കുന്നത്. ചെറുപ്പത്തില്‍തന്നെ കാലുകള്‍കൊണ്ട് എഴുതാന്‍ ശീലിച്ച സ്വപ്ന സ്‌കൂള്‍ പഠന കാലത്താണ് ചിത്ര രചനയിലേക്ക് തിരിഞ്ഞത്. ജലച്ചായങ്ങളായിരുന്നു ആദ്യം. ഭിന്നശേഷിയുള്ള കുട്ടികളുടെ ദേശീയ ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. പിന്നീട് ഓയില്‍ പെയിന്റും അക്രിലിക്കും ഉപയോഗിച്ചുതുടങ്ങി. കലാഭവനിലെ ട്രെയിനറായ ഡെന്നി മാത്യുവാണ് ചിത്രരചനയില്‍ പരിശീലനം നല്‍കിയത്. കാലുകള്‍കൊണ്ടും വായകൊണ്ടും ചിത്രം വരക്കുന്നവരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിങ് ആര്‍ട്ടിസ്റ്റ്‌സ് (എ.എം.എഫ്.പി.എ) അംഗം കൂടിയാണ് സ്വ്പന. ലിക്റ്റന്‍സ്റ്റെയ്ന്‍ ആസ്ഥാനമായ സംഘടനയില്‍ ഇന്ത്യയില്‍നിന്ന് 18 അംഗങ്ങളുണ്ട്. കേരളത്തില്‍നിന്ന് സ്വപ്നയുള്‍പ്പെടെ ആറ് അംഗങ്ങളുണ്ട്. അംഗങ്ങള്‍ വരക്കുന്ന ചിത്രങ്ങള്‍ വിപണിയിലത്തെിക്കുന്നത് സംഘടനയാണ്. സോഫിയാണ് സ്വപ്നയുടെ അമ്മ. ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. അച്ഛന്‍ അഗസ്റ്റിന്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ മലയാള സിനിമയില്‍ കല്ല്യാണക്കാലം ;
View More..

ചേരമാന്‍ ജുമാമസ്ജിദില്‍ മോഡിയെത്തുമെന്ന് വാര്‍ത്തയെഴുതിയവര്‍ ബുര്‍ജ് ഖലീഫയെ ത്രിവര്‍ണമാകുമെന്നും നുണ പ്രചരിപ്പിച്ചു;തിരഞ്ഞെടുപ്പ് കാലത്ത് മറുനാടന്‍ മലയാളി വാങ്ങിയത് 22 ലക്ഷം; വ്യാജ വാര്‍ത്തയെഴുതി ഷാജന്‍ സ്‌കറിയ വീണ്ടും താരമാകുന്നു
View More..

ഓഫീസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റിയ യുവാവ് അറസ്റ്റിലായി പണിയും പോയി
View More..

രണ്ടാനച്ഛന്റെ ക്രൂരതകൊണ്ട് പതിനൊന്നാം വയസില്‍ അമ്മയായി; ഗര്‍ഭച്ഛിദ്രം നടത്താനുള്ള ശ്രമങ്ങള്‍ക്ക് മതം വിലങ്ങു തടിയായി
View More..

എയര്‍പോര്‍ട്ടില്‍ വച്ച് ആദ്യമായി കണ്ടു.. പിന്നെ ഫോണ്‍വിളി വിവാഹത്തിലേക്കെത്തി അസിന്‍ വെളിപ്പെടുത്തുന്നു
View More..