A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

ബി.ജെ.പിയോട് വ്യാപാരികള്‍ക്ക് അയിത്തമില്ല:വ്യാപാരികളെ നസിറുദ്ദീന്‍ ബി.ജെ.പി പാളയത്തിലെത്തിക്കുമോ ?

DIH News Desk
Story Dated: Friday, July 17, 2015 11:58 pm IST
;
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി. നസിറുദ്ദീന്‍ വ്യാപാരികളെ ബി.ജെ.പി പാളയത്തിലെത്തിക്കുമോ ?എത്തിക്കുമെന്നുള്ള സൂചനകള്‍ പുറത്തായി.ബി.ജെ.പിയോട് വ്യാപാരികള്‍ക്ക് അയിത്തമില്ല. കച്ചവടക്കാരെ ആരു സഹായിക്കുന്നുവോ അവരെ അങ്ങോട്ടും സഹായിക്കും. അതാണ് ഏകോപന സമിതിയുടെ നയമെന്ന് നസിറുദ്ദീന്‍ പറഞ്ഞു. വ്യാപാരികളെ സ്നേഹിച്ചാല്‍ തിരിച്ചും സ്നേഹിക്കും. സ്നേഹിക്കുന്നവരെ ഞങ്ങള്‍ തിരിച്ചറിയും. മോദിയുടെ നയങ്ങളോട് വ്യാപാരികള്‍ക്ക് യോജിപ്പുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കച്ചവടക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ബി.ജെ.പി അതേസമയം കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു. ആഗസ്റ്റ് 9 ദേശീയ വ്യാപാര ദിനമായി പ്രഖ്യാപിച്ചത് അതിനു തെളിവാണ്.
കേന്ദ്ര സര്‍ക്കാരിനു ഏകോപനസമിതി നല്‍കിയ നിവേദനത്തില്‍ ചെറുകിട വ്യാപാര വ്യവസായ പ്രതിനിധിക്ക് രാജ്യസഭയില്‍ അംഗത്വം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നസിറുദ്ദീന്‍ പറഞ്ഞു. അത് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നികുതിക്ക് ഏകജാലക സംവിധാനം വേണമെന്നും കേന്ദ്ര സര്‍ക്കാരില്‍ വ്യാപാര മന്ത്രാലയം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചാല്‍ ബി.ജെ.പി യെ സഹായിക്കുന്നതില്‍ എന്താണ് തെറ്റെന്ന് നസിറുദ്ദീന്‍ ചോദിക്കുന്നു.
ബി.ജെ.പി യുമായി അടുക്കുന്നു. ആഗസ്റ്റ് 9നു ഡല്‍ഹിയില്‍ നടക്കുന്ന ഭാരതീയ വ്യാപാര ഉദ്യോഗ മണ്ഡല്‍ സമ്മേളനത്തില്‍ നസിറുദ്ദീന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 500 വ്യാപാരികളെ പങ്കെടുപ്പിക്കുന്നുണ്ട്. ബി.ജെ.പിയുടെ കാണ്പൂര്‍ ലോക്സഭാംഗം ശ്യാം ബിഹാരി മിശ്രയാണ് ഈ സംഘടനയുടെ പ്രസിഡന്‍റ്റ്. കേരള വ്യാപാരി വ്യവസായി സമിതിയെ ഇതില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സമ്മേളനത്തിനു ശേഷം ബി.ജെ.പിയോടുള്ള സമീപനം വ്യക്തമാക്കാമെന്ന് നസിറുദ്ദീന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പോയി തിരിച്ചു വന്ന ശേഷം വ്യക്തമായ നിലപാട് അറിയിക്കുമെന്നും നസിറുദ്ദീന്‍ പറഞ്ഞു


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..
View More..

അറംപറ്റിയ മാലചാര്‍ത്തലും സോഷ്യല്‍ മീഡിയയിലെ കുപ്രചരണവും....
View More..

മുഖ്യനും മന്ത്രിമാരും നടത്തിയത് 205 വിദേശ യാത്രകള്‍; മുന്നില്‍ മുനീറും കുഞ്ഞാലിക്കുട്ടിയും
View More..

ബിജെപിക്ക് മിസ്ഡ് കോള്‍ അടിച്ച് 13 ലക്ഷത്തിലേറെപ്പേര്‍ മുങ്ങി!.. കേരളത്തില്‍ മുങ്ങിയത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍
View More..

ടി.പി. വധം : ഉന്നതരെ വലയിലാക്കാന്‍ കേന്ദ്രസഹായം തേടി.പി.ജയരാജനെ പ്രതിയാക്കി പ്രഥമ വിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സി.ബി.ഐ
View More..