A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

ആനവേട്ട കേസിലെ പ്രതികള്‍ക്ക് കസ്റ്റഡയില്‍ ക്രൂര മര്‍ദ്ദനം; വാരിയെല്ല് തകര്‍ത്തു; ലാത്തികൊണ്ടുരുട്ടി അസ്ഥികള്‍ ഒടിഞ്ഞു : കാട്ടുനീതി നടപ്പാക്കി വനപാലകര്‍


Story Dated: Wednesday, August 12, 2015 7:36 pm IST
; കൊച്ചി: ആനവേട്ട കേസിലെ പ്രതികള്‍ക്ക് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനം. കേരള പോലീസിനെ പോലും വെല്ലുന്ന തരത്തിലാണ് വനപാലകര്‍ കാട്ടുനീതി നടപ്പാക്കിയിരിക്കുന്നത്. ആനവേട്ടക്കേസിലെ പന്ത്രണ്ടാം പ്രതി അജി ബ്രൈറ്റിന്റെ വാരിയെല്ലുകള്‍ മൂന്നെണ്ണം പൊട്ടിയതായാണ് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. കൂടെയുള്ള മറ്റ് മൂന്ന് പ്രതികളുടെ കാലിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആനവേട്ട കേസ് അന്വേഷണ സംഘം മൂന്നാംമുറ ഉപയോഗിച്ച് പീഡിപ്പിക്കുന്നുവെന്ന പരാതികളാണ് ഈ വാര്‍ത്തയിലൂടെ സ്ഥിരീകരിക്കപ്പെടുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അജി ബ്രൈറ്റിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍, ഇരുമ്പുകമ്പിയില്‍ തുണിചുറ്റിയും ഇരുമ്പുകട്ടികള്‍ തോര്‍ത്തില്‍ പൊതിഞ്ഞും അടിച്ചതാണെന്ന് ഡോക്ടറോട് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. 13ാം പ്രതി പ്രിസ്റ്റന്‍ സില്‍വയുടെ കാലില്‍ ഇരുകാലുകളും ചേര്‍ത്തുവച്ച് ലാത്തികൊണ്ടുരുട്ടിയെന്നാണ് പറയുന്നത്. മുട്ടുമുതല്‍ താഴേക്ക് നീളത്തില്‍ തൊലി ഇളകിപ്പോയത് ഉണങ്ങിവരുന്നതേയുള്ളു. 30ാം പ്രതി സുകുമാരനെന്ന സുകുവിന് സാരമായി പരുക്കേറ്റിട്ടും ചികില്‍സയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് പേരിനൊരു പരിശോധന നടത്തിച്ച് മൂവാറ്റുപുഴ ജയിലിലേക്ക് തിരിച്ചയക്കുന്ന ദൃശ്യവും മനോരമ സംഘം പുറത്ത് വിട്ടിട്ടുണ്ട്. ചോദ്യംചെയ്യലിനിടെ കാലില്‍ ഉദ്യോഗസ്ഥര്‍ ചുറ്റികക്ക് അടിച്ചുവെന്നാണ് പരാതി. ആത്മഹത്യ ചെയ്ത പ്രതി ഐക്കരമറ്റം വാസുവിനെ ജോലിക്കുനിര്‍ത്തിയ തോട്ടമുടമ മനോജിനെയും കുഴഞ്ഞുവീഴുന്ന സ്ഥിതിയിലാണ് കോടതിയില്‍ എത്തിച്ചത്. മനോജിനും കാലിലെ അസ്ഥിക്കാണ് പൊട്ടല്‍. ഇതൊക്കെയാണെങ്കിലും മനോജ് അടക്കമുള്ളവര്‍ കോടതിയില്‍ പരാതി പറഞ്ഞില്ല എന്നതാണ് ഉദ്യോഗസ്ഥരുടെ ന്യായം. ഇത് ഭീഷണി മൂലമെന്നാണ് സൂചന. വനംവകുപ്പിന്റെ ചരിത്രത്തിലെ വലിയ കേസുകളിലൊന്നായി ആനവേട്ടക്കേസ് മാറിക്കഴിഞ്ഞു. നാല്‍പതോളം പ്രതികളും പിടിയിലായി. എന്നാല്‍ ഇതിന് തക്കവിധം പരിചയസമ്പത്തില്ലാത്ത വനം ഉദ്യോഗസ്ഥര്‍, പ്രാകൃത മൂന്നാംമുറ പ്രയോഗിക്കുന്നതായി ആദ്യം മുതല്‍ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ട് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വനംമന്ത്രി തയ്യാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

മഹാഭാരതത്തിലെ യുധിഷ്ഠിരനു പിന്നാലെ രാമായണത്തിലെ രാമനും ബിജെപിയിലേയ്ക്ക്
View More..

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി
View More..

കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി നീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന സംഘം പേീലീസ് പിടിയില്‍ 280 കുട്ടികളെ പീഡിപ്പിച്ചു
View More..

മൊസൂളില്‍ ഐ.എസ്. ഭീകരര്‍ 300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്തു
View More..

നിയമസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിന് തിരിച്ചടിയെന്ന് ഏഷ്യനെറ്റ് സര്‍വേ ഫലം; ബിജെപി അക്കൗണ്ട് തുറക്കും
View More..