A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി


Story Dated: Tuesday, August 11, 2015 3:49 pm IST
; ന്യൂഡല്‍ഹി: ചാലക്കുടി അതിരപ്പിള്ളി വൈദ്യുതി പദ്ദതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. പദ്ധതിക്കെതിരെ ചാലക്കുടി പുഴ സംരക്ഷണ സമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും നീണ്ടകാലമായി സമരത്തിലായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അനുമതിക്ക് ശിപാര്‍ശ ചെയ്തത്. പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകള്‍ നല്‍കിയ പരാതി വിദഗ്ധ സമിതി തള്ളി. ഇതോടെ പദ്ധതി ഉടന്‍ നടപ്പിലാവും. അതിരപ്പള്ളിയില്‍ 163 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നത്. എന്നാല്‍, അതിരപ്പിള്ളി മേഖല അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന് വ്യക്തമാക്കി ഡോ. മാധവ് ഗാഡ്ഗില്‍ സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം രണ്ടു തവണ പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, വേനല്‍ക്കാലത്തെ ജലലഭ്യത കണക്കാക്കി പദ്ധതികള്‍ക്ക് അനുമതി നല്‍കാമെന്ന നിലപാടാണ് കസ്തൂരിരംഗന്‍ സമിതി സ്വീകരിച്ചത്. ഇതിനുശേഷം സമാനമായ പരിസ്ഥിതി സവിശേഷതകളുള്ള ഗൂണ്ടിയ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് അതിരപ്പിള്ളിക്ക് കേരളം വീണ്ടും അനുമതി തേടിയത്. നിശ്ചിത അളവില്‍ മാത്രമേ പദ്ധതിക്കായി വെള്ളം എടുക്കാവൂ, പദ്ധതി നടപ്പാക്കുന്നത് വഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി നശിക്കുന്നില്ല, രാത്രി ഏഴു മണിക്ക് ശേഷമെ പദ്ധതിക്ക് ആവശ്യമായ വെള്ളം എടുക്കാവൂ തുടങ്ങിയ നിബന്ധനകളാണ് റിപ്പോര്‍ട്ടില്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിട്ടുള്ളത്. കൂടാതെ, 2010ല്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കാന്‍ സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. പദ്ധതിക്കുവേണ്ട ജലലഭ്യതയും നീരൊഴുക്കും ചാലക്കുടിപ്പുഴയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 21ന് കേന്ദ്ര ജല കമീഷന്‍ അനുകൂല റിപ്പോര്‍ട്ട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിരുന്നു. 2013 വരെയുള്ള ജലലഭ്യതയുടെയും നീരൊഴുക്കിന്റെയും കണക്കാണ് ജല കമീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ചാലക്കുടിപ്പുഴയില്‍ 1055 ദശലക്ഷം ഘനയടി ജലലഭ്യതയുണ്ട്. വേനലിലും ആവശ്യത്തിന് ജലം ലഭിക്കുകയും ആവശ്യം കഴിഞ്ഞ് നീരൊഴുക്ക് ഉണ്ടാകുകയും ചെയ്യും. ജലകമീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 7.56 ക്യുബിക് മീറ്റര്‍ ജലം അതിരപ്പിള്ളിയില്‍ ഒഴുകിയെ ത്തുന്നുണ്ട്. വൈദ്യുതി ഉല്‍പാദനത്തിന് 6.25 ക്യുബിക് മീറ്റര്‍ ജലം മതിയെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

മഹാഭാരതത്തിലെ യുധിഷ്ഠിരനു പിന്നാലെ രാമായണത്തിലെ രാമനും ബിജെപിയിലേയ്ക്ക്
View More..

ആനവേട്ട കേസിലെ പ്രതികള്‍ക്ക് കസ്റ്റഡയില്‍ ക്രൂര മര്‍ദ്ദനം; വാരിയെല്ല് തകര്‍ത്തു; ലാത്തികൊണ്ടുരുട്ടി അസ്ഥികള്‍ ഒടിഞ്ഞു : കാട്ടുനീതി നടപ്പാക്കി വനപാലകര്‍
View More..

കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി നീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന സംഘം പേീലീസ് പിടിയില്‍ 280 കുട്ടികളെ പീഡിപ്പിച്ചു
View More..

മൊസൂളില്‍ ഐ.എസ്. ഭീകരര്‍ 300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്തു
View More..

നിയമസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിന് തിരിച്ചടിയെന്ന് ഏഷ്യനെറ്റ് സര്‍വേ ഫലം; ബിജെപി അക്കൗണ്ട് തുറക്കും
View More..