A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

ബിജെപിക്ക് മിസ്ഡ് കോള്‍ അടിച്ച് 13 ലക്ഷത്തിലേറെപ്പേര്‍ മുങ്ങി!.. കേരളത്തില്‍ മുങ്ങിയത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍


Story Dated: Monday, July 20, 2015 4:49 am IST
;
കോട്ടയം :ബിജെപിക്ക് മിസ്ഡ് കോള്‍ അടിച്ച് 13 ലക്ഷത്തിലേറെപ്പേര്‍ മുങ്ങി!.. ബിജെപിയുടെ മൊബൈല്‍വഴിയുള്ള അംഗത്വമെടുക്കല്‍ ക്യാംപെയിനില്‍ മിസ്ഡ് കോള്‍ അടിച്ചിട്ട് അംഗത്വമെടുക്കാതെ മുങ്ങിയത് 13 ലക്ഷത്തിലധികം പേര്‍. ഇതില്‍ കേരളത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ് മിസ്ഡ് കോള്‍ നല്‍കി അംഗത്വമെടുക്കതിരിക്കുന്നത്. 18002662020 എന്ന നമ്പരിലേക്കു മിസ്ഡ് കോള്‍ അടിക്കുമ്പോള്‍ ഉടമയുടെ മൊബൈലിലേക്ക് അംഗത്വ നമ്പരിനൊപ്പം 09242492424 മൊബൈല്‍ നമ്പരും ലഭിക്കുകയും അതിലേക്കു മിസ്ഡ് കോള്‍ ഉടമയുടെ പിന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിലാസവും തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് നമ്പരോ മറ്റ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പരോ അയച്ചുകൊടുത്താല്‍ അംഗത്വം ലഭിക്കും.
അതിലേക്കു മിസ്ഡ് കോള്‍ ഉടമയുടെ പിന്‍ നമ്പര്‍ ഉള്‍പ്പെടെ വിലാസവും തിരഞ്ഞെടുപ്പ് െഎഡി കാര്‍ഡ് നമ്പരോ മറ്റേതെങ്കിലും െഎഡി കാര്‍ഡ് നമ്പരോ അയച്ചുകൊടുത്താല്‍‌ മാത്രമേ അംഗത്വ കാര്യത്തില്‍ ഉറപ്പു ലഭിക്കുകയുള്ളു. അതിനുശേഷം ഇപ്പോള്‍ നടക്കുന്ന മഹാസമ്പര്‍ക്ക് പദ്ധതിയുടെ ഭാഗമായി ഇങ്ങനെ മെസേജ് വഴി ഉറപ്പു ലഭിച്ച അംഗത്തിന്റെ അടുക്കലേക്കു ബിജെപിയുടെ പ്രതിനിധി നേരിട്ടെത്തി ബോധ്യപ്പെടും. പ്രതിനിധിയുടെ സാന്നിധ്യത്തില്‍ പുതിയ അംഗം 18001034444 എന്ന നമ്പരിലേക്കു മെസേജ് അയയ്ക്കുമ്പോഴേ ബിജെപിയുടെ പൂര്‍ണ അംഗമായി മാറുകയുള്ളു.
ഒന്നുകില്‍ മറ്റു പാര്‍ട്ടികളില്‍പ്പെട്ടവര്‍ മിസ്ഡ് കോള്‍ അടിച്ചു കളിച്ചതാകും, അല്ലെങ്കില്‍ തുടര്‍നടപടിയെക്കുറിച്ചു ബോധ്യമില്ലാത്തവരോ മറ്റ് അസൗകര്യം ഉള്ളവരോ ആകാം എന്ന വിലയിരുത്തലിലാണു ബിജെപി. ഇൗ നമ്പരുകളിലേക്കു മോശം വാക്കുകള്‍ മെസേജ് അയച്ചവരുമുണ്ട്. ഒരു നമ്പരില്‍നിന്ന് ഒരു മിസ്ഡ് കോളില്‍ കൂടുതല്‍ വന്നാല്‍ ഓട്ടോമാറ്റിക് ആയി നിരസിക്കുന്ന തായിരുന്നു സംവിധാനം.
കേരളത്തില്‍ 20 ലക്ഷത്തിലേറെപ്പേരാണു ബിജെപിയില്‍ അംഗത്വമെടുത്തിട്ടുള്ളത്. ഇന്ത്യയിലാകെ 12 കോടി പേരാണു ബിജെപിയില്‍ ഇൗ രീതിയില്‍ അംഗങ്ങളായത്. ഏറ്റവും കൂടുതല്‍ അംഗത്വം ഉത്തര്‍പ്രദേശിലാണ് ഒന്നരക്കോടിയിലധികംപേര്‍. രണ്ടാം സ്ഥാനം ഗുജറാത്ത് (1.25 കോടി), മൂന്നാം സ്ഥാനം മധ്യപ്രദേശ് ഛത്തീസ്ഗഡ് മേഖല (1.25 കോടി). പിന്നാലെ ബിഹാര്‍ (ഒരു കോടി), രാജസ്ഥാന്‍ (85 ലക്ഷം). കര്‍ണാടകയും ഡല്‍ഹിയുമാണു പിന്നീട്. 20 ലക്ഷവുമായി കേരളത്തിനു 15ാം സ്ഥാനം. 4.6 ലക്ഷം അംഗങ്ങളില്‍നിന്നാണ് ഇൗ കുതിപ്പ്. അംഗത്വമെടുത്തവരെ നേരിട്ടു കാണുന്ന മഹാസമ്പര്‍ക്ക് പദ്ധതി കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യ പ്രചാരണവുമാക്കുകയാണു ബിജെപി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍പേര്‍ ബിജെപിയില്‍ ചേര്‍ന്നത് അഞ്ചുലക്ഷത്തിലധികം.
അരുവിക്കര തിരഞ്ഞെടുപ്പിനുശേഷം അംഗത്വമെടുക്കാന്‍ 35,000 പേര്‍ തിരുവനന്തപുരം ജില്ലയില്‍ ഒഴുകിയെത്തി. തൃശൂര്‍ (നാലു ലക്ഷം), പാലക്കാട് (3.5 ലക്ഷം), കാസര്‍കോട് (2.5 ലക്ഷം), കൊല്ലം (1.75 ലക്ഷം), പത്തനംതിട്ട (80,000) എന്നിങ്ങനെയാണ് പ്രാഥമിക അംഗത്വ കണക്കുകള്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..
View More..

അറംപറ്റിയ മാലചാര്‍ത്തലും സോഷ്യല്‍ മീഡിയയിലെ കുപ്രചരണവും....
View More..

മുഖ്യനും മന്ത്രിമാരും നടത്തിയത് 205 വിദേശ യാത്രകള്‍; മുന്നില്‍ മുനീറും കുഞ്ഞാലിക്കുട്ടിയും
View More..

ടി.പി. വധം : ഉന്നതരെ വലയിലാക്കാന്‍ കേന്ദ്രസഹായം തേടി.പി.ജയരാജനെ പ്രതിയാക്കി പ്രഥമ വിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സി.ബി.ഐ
View More..

ബി.ജെ.പിയോട് വ്യാപാരികള്‍ക്ക് അയിത്തമില്ല:വ്യാപാരികളെ നസിറുദ്ദീന്‍ ബി.ജെ.പി പാളയത്തിലെത്തിക്കുമോ ?
View More..