A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

അളവ് തൂക്കത്തില്‍ തട്ടിപ്പ് നടത്തുന്ന ജ്വല്ലറികളുടെ വിവരങ്ങള്‍ പുറത്ത് ; കോടികളുടെ പരസ്യം നല്‍കി ജനങ്ങളെ പറ്റിക്കുന്നവരുടെ തനി നിറം


Story Dated: Monday, July 06, 2015 10:43 am IST
;

തിരുവനന്തപുരം: ദിവസവും കോടികളുടെ വ്യാപാരം നടക്കുന്ന കേരളത്തിലെ ജ്വല്ലറികളിലെ തട്ടിപ്പുകളെ കുറിച്ച് പുറംലോകം ഒന്നു അറിയാറില്ല, കോടികളുടെ പരസ്യവും സ്ഥാപനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ക്കിടയിലും ഇതെല്ലാം മുങ്ങിപോവുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ മാസം ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി ജ്വല്ലറികള്‍ അളവ് തൂക്ക തട്ടിപ്പ് നടത്തിയതിന് കുടുങ്ങിയിരുന്നു. 87 ജ്വല്ലറികളിലാണ് ക്രമക്കേട് ബോധ്യപ്പെട്ടുവെന്നാണ് വിവരം പുറത്തവന്നത്. എന്നാല്‍ ഇതിലും കുടതല്‍ജ്വല്ലറികളാണ് വിവിധ സമയങ്ങളില്‍ നടന്ന പരിശോധനയില്‍ കുടുങ്ങിയത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം വിവരാവകാശ പ്രവര്‍ത്തകന്‍ ധനരാജ് നല്‍കിയ അപേക്ഷയില്‍ ലീഗല്‍ മെട്രോളജി വകുപ്പുകള്‍ പിഴ ചുമത്തിയ ജ്വല്ലറികളുടെ പേര് വിവരം പുറത്തുവന്നു. ഇതില്‍ വലുതും ചെറുതുമായ നിരവധി ജ്വല്ലറികളുടെ പേരുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. ഇന്ത്യയിലെ ജ്വല്ലറി ഉടമകളില്‍ ഏറ്റവും ധനികനെന്ന് കണ്ടെത്തിയ കല്യാണ രാമന്റെ ജ്വല്ലറി കൃത്യമായ സമയത്ത് അളവു തൂക്ക് ഉപകരണങ്ങള്‍ സീല്‍ ചെയ്യാത്തതിന്റെ പേരില്‍ പിടിക്കപ്പെട്ടു. ദിവസവും കോടാനുകോടികളുടെ ബിസിനസ് ദിവസവും നടക്കുന്ന മിക്ക ജൂവലറികളും അളവുതൂക്കം ഉപകരണങ്ങളുടെ കാര്യത്തില്‍ വീഴ്ച്ച വരുത്തി. പരിശുദ്ധ സ്വര്‍ണം നല്‍കുന്ന ഭീമ ജ്വല്ലറിയെലെയും ചുങ്കത്ത് ജ്വല്ലറിയിലെയും കല്യാണ്‍ ജ്വല്ലറിയിലെയും അടക്കം പല ജ്വല്ലറികളിലെയും ത്രാസുകള്‍ പരിശുദ്ധം അല്ലെന്നു കണ്ടാണ് ലീഗല്‍ മെട്രോളജി വകുപ്പ് പിഴകള്‍ ഇട്ടത്. മലബാര്‍ ഗോള്‍ഡ് പാലസിന്റെ റാം മോഹന്‍ റോഡിലുള്ള ഷോറൂമില്‍ യഥാസമയം മുദ്രപതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങളാണ് ഉപയോഗിച്ചത്. സ്വര്‍ണ്ണത്തിന്റെ ഭാരം കുറച്ചുകാട്ടിയതിന്റെ പേരില്‍ പിഴയിട്ടത് ചെറുകിട ജൂവലറികള്‍ക്കാണ്. കോട്ടയം ആലപ്പാട്ട് ജ്വല്ലറിയില്‍ പരിശുദ്ധി പരസ്യത്തിലെ ഉള്ളു സ്വര്‍ണത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായ്. ചെമ്മാട് ചെമ്മണ്ണൂര്‍ ജ്വല്ലറിയും അളവുതൂക്ക ഉപകരണങ്ങളുടെ കാര്യത്തില്‍ വീഴ്ച വരുത്തി. സംസ്ഥാനത്തെ ജ്വല്ലറികളില്‍ വില്‍ക്കുന്ന സ്വര്‍ണത്തില്‍ തൂക്കക്കുറവ്, കല്ലു പതിപ്പിച്ച സ്വര്‍ണാഭരണങ്ങള്‍ക്ക് കല്ലിന്റെ തൂക്കത്തിന് സ്വര്‍ണത്തിന്റെ വില ഈടാക്കുക, സ്വര്‍ണം തൂക്കുന്ന ത്രാസ്സുകളുടെ കൃത്യതക്കുറവ് എന്നിവയില്‍ വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തിയത്. വ്യാപകമായ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കല്ലിന്റെ തൂക്കത്തില്‍ കൃത്രിമം കാണിച്ച് സ്വര്‍ണത്തിന്റെ വില ഈടാക്കിയതിന് 12 കേസുകളും, സ്വര്‍ണത്തിന്റെ പരിശുദ്ധി ബില്ലില്‍ രേഖപ്പെടുത്താത്തതിന് 41 കേസുകളും, അളവു തൂക്ക ഉപകരണങ്ങള്‍ നിയമാനുസൃതം മുദ്ര പതിപ്പിക്കാത്തതിന് 34 കേസുകളും എടുത്തിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

ആലുവ കൂട്ടക്കൊല പ്രതിക്ക് വധശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രീം കോടതി
View More..

ടി.പി. വധം : ഉന്നതരെ വലയിലാക്കാന്‍ കേന്ദ്രസഹായം തേടി.പി.ജയരാജനെ പ്രതിയാക്കി പ്രഥമ വിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സി.ബി.ഐ
View More..

മെയ്യപ്പനും രാജ് കുന്ദ്രക്കും ആജീവനാന്ത വിലക്ക്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് രണ്ട് വര്‍ഷത്തെ വിലക്ക്
View More..

ഡി ഫോര്‍ ഡാന്‍സ് മത്സരാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന കേസ് വഴിത്തിരിവില്‍; തന്നെ ആരും പീഡനത്തിനിരയാക്കിയട്ടില്ലെന്ന് പെണ്‍കുട്ടി; വൈദ്യപരിശോധന നടത്താന്‍ തയ്യാര്‍
View More..

അരുവിക്കരയിലെ എക്‌സിറ്റ്‌ പോള്‍ ഫലം പുറത്ത്‌: വിജയം കെ.എസ്‌ ശബരീനാഥിനെന്നു വോട്ടിങ്‌ ദിനത്തിലെ സര്‍വേ ഫലം; ലീഡ്‌ 7500 ല്‍ താഴെ
View More..