A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

യുഎഇയിലെ യുവാക്കള്‍ ഫെയ്‌സ്‌ബുക്ക്‌ ഉപേക്ഷിക്കുന്നു


Story Dated: Tuesday, August 11, 2015 9:46 am IST
;
ദുബായ്: യു.എ.ഇയിലെ യുവജനങ്ങള്‍ക്കിടയില്‍ ഫേസ്ബുക്ക് ഉപയോഗം കുറയുന്നതായി പഠന റിപ്പോര്‍ട്ട്. യുവാക്കള്‍ കൂടുതല്‍ സ്വകാര്യമായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. യു.എ.ഇയില്‍ മുപ്പത് വയസിന് താഴെയുള്ളവര്‍ക്കിടയില്‍ ഫെയ്‌സ്ബുക്കിന്‍റെ ഉപയോഗം കുറയുന്നതായാണ് പഠനം പറയുന്നത്.
രാജ്യത്ത് മൊത്തത്തില്‍ ഫെയ്‌സ്ബുക്ക് ഉപയോഗം കൂടിയെങ്കിലും യുവജനങ്ങള്‍ക്കിടയില്‍ അഞ്ച് ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് ബിന്‍ റാഷിദ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്‍റാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
ഒക്ടോബര്‍ 2014 ലെ കണക്ക് പ്രകാരം അഞ്ച് മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളാണ് യു.എ.ഇയില്‍ ഉള്ളത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി യു.എ.ഇയില്‍ മുപ്പത് വയസിന് താഴെയുള്ളവരുടെ ഫേസ്ബുക്ക് ഉപയോഗം കുറയുകയാണ്. സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മറ്റ് സോഷ്യല്‍ മീഡിയകളിലേക്ക് യുവജനങ്ങള്‍ ചേക്കേറുന്നതാണ് ഇതിന് കാരണം.
ജനങ്ങളുടെ ആചാരത്തെ വരെ മാറ്റുന്നതില്‍ സോഷ്യല്‍ മീഡിയകള്‍ ഗുരുതര പങ്ക് വഹിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഡോ. മൗസ ഒബൈദ് ഘാനം, യു.എ.ഇ ഹ്യുമാനിറ്റി സ്റ്റഡീസ് അസോസിയേഷന്‍ ഡയറക്ടര്‍
മാതാപിതാക്കള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ എടുക്കാന്‍ തുടങ്ങിയതോടെ യുവജനങ്ങളില്‍ പലരും കൂടുതല്‍ സ്വകാര്യത തേടി മറ്റ് സോഷ്യല്‍ മീഡിയകളിലേക്ക് ചേക്കേറിയതാണെന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്.
ഫേസ്ബുക്ക് ഷെയര്‍ ചെയ്യുന്നവ, പരസ്യം നല്‍കുന്നവര്‍ ഉപയോഗപ്പെടുന്നതിനെക്കുറിച്ച് ബോധമുള്ളത് കൊണ്ട് മറ്റ് സോഷ്യല്‍ മീഡിയകളിലേക്ക് മാറിയവരുമുണ്ട്. യുവജനങ്ങള്‍ പുറകോട്ടാണെങ്കിലും സൗദി അറേബ്യക്ക് തൊട്ട്പിന്നില്‍ ജി.സി.സിയിലെ രണ്ടാമത്തെ വലിയ ഫേസ്ബുക്ക് ജനതയാണ് യു.എ.ഇയിലുള്ളത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

എച്ച്‌ടിസിയും വിപണിയില്‍ നിന്നു പുറത്തേയ്ക്ക്‌
View More..

ഗൂഗിളിന്റെ ആല്‍ഫബൈറ്റ്‌ തയ്യാര്‍: കമ്പനികളെല്ലാം തയ്യാര്‍
View More..

വാടസ്ആപ്പിന് മരണമണി?സൊമ ഇന്ത്യയും കീഴടക്കുന്നു
View More..

9,300 അടി ഉയരത്തില്‍ വിമാനത്തില്‍ നിന്നു വീണ ആപ്പിള്‍ ഫോണിന് ഒരു കുഴപ്പവും ഇല്ല !
View More..

സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളി മേമന്റെ ഫോട്ടോ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പരക്കുന്നു; ചിത്രം പ്രചരിപ്പിക്കുന്നവരെ തടഞ്ഞ് ഫേയ്‌സു ബുക്ക്
View More..