A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

സോഷ്യല്‍ മീഡിയയില്‍ ജീവിതം ഹോമിക്കുന്ന കൗമാരക്കാര്‍ക്ക് ഉപദേശവുമായി ഡിജിപി ഫേസ്‌ബുക്കില്‍


Story Dated: Monday, August 03, 2015 2:34 pm IST
;
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ കൗമാരക്കാര്‍ ജീവിതം ഹോമിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പുതുതലമുറയ്‌ക്ക്‌ വഴികാട്ടി ഡിജിപി ടി.പി സെന്‍കുമാറിന്‍െറ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ടതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഡിജിപി തന്‍െറ ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം
സൈബര്‍ ലോകത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളുടെ സ്‌ഥാനം വളരെ വലുതാണ്‌. ഇന്നത്തെ കാലത്ത്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളുടെ പ്രചാരവും വളരെ വേഗത്തിലാണ്‌. ;
ഇന്ന്‌ ലോകമെമ്പാടും ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ പോലുള്ള നിരവധി പബ്ലിക്‌, പ്രൈവറ്റ്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌കള്‍ ഉണ്ട്‌. ഇതില്‍ ഏറ്റവും പ്രചാരമുള്ള ഫേസ്‌ ബുക്കില്‍ തന്നെ ലക്ഷകണക്കിന്‌ ഉപയോക്‌താക്കള്‍ ഉണ്ട്‌.
ചെയ്യേണ്ട കാര്യങ്ങള്‍
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്‌റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥ പേര്‌, പ്രൊഫൈല്‍ ചിത്രമായി നിങ്ങളുടെ ചിത്രം തന്നെ ഉപയോഗിക്കുക. ഇത്‌ നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനു സഹായിക്കും.
നിങ്ങള്‍ ഫ്രണ്ട്‌ റിക്വസ്‌റ്റ്‌ അയയ്ക്കുന്നതിനു മുമ്പ്‌, നിങ്ങള്‍ക്കു ഫ്രണ്ട്‌ റിക്വസ്‌റ്റ്‌ അയയ്‌ക്കുന്നവരുടെയും പ്രൊഫൈല്‍ വിവരങ്ങള്‍ വ്യക്‌തമായി മനസിലാക്കിയ ശേഷം മാത്രം റിക്വസ്‌റ്റ്‌ അയക്കുകയോ/ സ്വീകരിക്കുകയോ ചെയ്യാവൂ.
വളരെയധികം വ്യാജ പ്രൊഫൈല്‍ ഉള്ള ഒരു മേഖലയാണ്‌ ഫേസ്‌ബുക്ക്‌. പലപ്പോഴും പ്രൊഫൈല്‍ വിവരങ്ങള്‍ യഥാര്‍ത്ഥമാവണമെന്നില്ല.
ഫേസ്‌ ബുക്കില്‍ സൂക്ഷിക്കുന്ന നിങ്ങളുടെ ആല്‍ബത്തിലുള്ള ഫോട്ടോകള്‍ നിങ്ങള്‍ക്കോ, നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ മാത്രം കാണാവുന്ന തരത്തില്‍ സെറ്റിങ്ങ്‌സ്സില്‍ മാറ്റം വരുത്തുക. പബ്ലിക്‌, ഫ്രെണ്ട്‌സ്‌ ഒഫ്‌ ഫ്രെണ്ട്‌സ്‌ എന്നീ ഭാഗങ്ങളില്‍ ഫോട്ടോകളോ വ്യക്‌തിപരമായ പോസ്‌റ്റുകളോ ഇടാതിരിക്കുക.
അപരിചിതരില്‍ നിന്നുള്ള ഫ്രണ്ട്‌സ്‌ റിക്വസ്‌റ്റ്‌കള്‍ പ്രത്യേകിച്ചും, ഫോട്ടോ ഉപയോഗിക്കാത്ത പ്രൊഫൈല്‍ ഉള്ളവരുടെത്‌ നിര്‍ബ്ബന്ധമായും ഒഴിവാക്കുക. വ്യാജന്മാരാണെന്നു തോന്നിയാല്‍ കുറച്ച്‌ പഴയ പോസ്‌റ്റുകള്‍ പരിശോധിക്കാവുന്നതാണ്‌.
നിങ്ങളുടെ പ്രൊഫൈലില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ അപരിചിതരായവര്‍ കാണാതിരിക്കുവാന്‍ സെറ്റിങ്ങ്‌സ്സില്‍ ആവശ്യമായ മാറ്റം വരുത്തുക.
ഫേസ്‌ ബുക്കില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുമ്പോള്‍ കഴിയുന്നതും അടുത്ത സുഹൃത്തുക്കളെയും, അടുത്ത്‌ അറിയാവുന്നവരെയും മാത്രം ഉള്‍പ്പെടുത്തുക.
സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌കളില്‍ പോസ്‌റ്റ്‌ ചെയ്യപ്പെടുന്ന ഭീഷണികള്‍, അനുചിതമായ പോസ്‌റ്റുകള്‍ മുതലായവ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപെട്ട അധികാരികളെ അറിയിക്കുക.
ചെയ്യരുതാത്തത്‌
ഫേസ്‌ ബുക്കിലെ പ്രൊഫൈല്‍ സെറ്റിങ്ങ്‌സ്സില്‍ മാറ്റം വരുത്താതെയുള്ള ഉപയോഗം, നിങ്ങളുടെ ഫേസ്‌ ബുക്ക്‌ വിവരങ്ങള്‍, ചിത്രങ്ങള്‍, തുടങ്ങിയവ അപരിചിതരായ ആള്‍ക്കാര്‍ കാണാന്‍ ഇടയാകും.
പബ്ലിക്‌ ഗ്രൂപ്പുകളില്‍ പോസ്‌റ്റ്‌ ചെയ്യപ്പെടുന്ന പോസ്‌റ്റുകള്‍ അനുചിതമല്ലാത്തവ ഷെയര്‍/ലൈക്‌ ചെയ്യാതിരിക്കുക.
വ്യക്‌തിപരമായി പരിചയമില്ലാതവരുടെ ഫേസ്‌ ബുക്കിലൂടെയുള്ള ക്ഷണം, ഒഴിവാക്കുക. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ പേഴ്‌സണല്‍ മെസ്സേജിലൂടെ ആളെ തിരിച്ചറിഞ്ഞ ശേഷം മാത്രം പ്രതികരിക്കുക.
ഫേസ്‌ബുക്കിലൂടെ മതസ്‌പര്‍ദ്ധ വളര്‍ത്തുന്നതോ, വ്യക്‌തിപരമായി അധിക്ഷേപിക്കുന്നതോ ആയ തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

കെ എം മാണിയുടെ മരുമകന് വേണ്ടി സര്‍ക്കാര്‍ വീണ്ടും മുട്ടിലിഴയുന്നു; തൊഴില്‍ മന്ത്രിക്ക് ഉപേദശം നല്‍കുന്ന ജോലിക്ക് ശമ്പളം ലക്ഷങ്ങള്‍
View More..

സര്‍ക്കാരിനെതിരെ ഈ ശ്രീധരന്‍; ലൈറ്റ് മെട്രോയില്‍ മെല്ലെപോക്ക് അവസാനിപ്പിച്ചാല്‍ അഞ്ച്മാസത്തിനുള്ളില്‍ കേന്ദ്രപിന്തുണ ഉറപ്പാക്കാമെന്ന് മെട്രോമാന്‍
View More..

ബിജുരമേശിനെ തൊടാന്‍ സര്‍ക്കാരിന് ഭയം; സര്‍ക്കാര്‍ സ്ഥലം കയ്യേറി നിര്‍മ്മിച്ച കെട്ടിടം പൊളിക്കാന്‍ മടി
View More..

കാര്‍ പാറമടയില്‍ വീണ് ഒരു കുടംബത്തിലെ നാലുപേര്‍ മരിച്ചു
View More..

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..
View More..