A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

മധ്യപ്രദേശ് ട്രയിന്‍ അപകടം മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്ന് ആശങ്ക; രക്ഷാപ്രവര്‍ത്തനം തുടരുന്നു; രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ ഷോക്കേറ്റും മരിച്ചു


Story Dated: Wednesday, August 05, 2015 10:12 am IST
;

മുംബൈ: മധ്യപ്രദേശില്‍ രണ്ട് ട്രെയിനുകള്‍പാളം തെറ്റി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം ഇനിയുമുയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ 24 പേര്‍ മരിച്ചതായാണ് ഇതുവരെ റയില്‍വേ വെളിപ്പെടുത്തുന്നത്. മരിച്ചവരില്‍ ഒന്പത് പുരുഷന്മാരും പത്ത് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇരുന്നൂറ്റി അന്പതോളം പേരെ രക്ഷപ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. മുംബൈയില്‍ നിന്ന് വാരണാസിയിലേക്ക് പോകുകയായിരുന്ന 11071 ാം നമ്പര്‍ കാമായനി എക്‌സ്പ്രസും പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് വരുകയായിരുന്ന ജനത എക്‌സ്പ്രസുമാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒരേ സ്ഥലത്ത് വച്ച് പാളം തെറ്റി അപകടത്തില്‍ പെട്ടത്. കാമായനി എക്‌സ്പ്രസിന്റെ 10 ബോഗികളും ജനത എക്‌സ്പ്രസിന്റെ അഞ്ച് ബോഗികളും പാളം തെറ്റി പാലത്തില്‍ നിന്ന് മചക് നദിയിലേക്ക് വീണതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അഞ്ച് ബോഗികള്‍ നദിയിലേക്ക് വീണതായാണ് പരിസരവാസികള്‍ പറഞ്ഞത്. മധ്യപ്രദേശിലെ ഹര്‍ദക്കും കിര്‍ക്യക്കും മധ്യേ രാത്രി 11.30ഓടെയാണ് സംഭവം. ഹര്‍ദയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടം നടന്നത്. പാലത്തിനു മുകളില്‍ വെച്ച് പാളം തെറ്റിയ കാമായനി എക്‌സ്പ്രസിന്റെ ബോഗികള്‍ ഒന്നൊന്നായി പുഴയിലക്ക് മറിയുകയായിരുന്നു. കാമായനി എക്‌സ്പ്രസ് പാളം തെറ്റി അപടകത്തില്‍ പെട്ട് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാമത്തെ ട്രാക്കിലൂടെ എത്തിയ ജനത എക്‌സ്പ്രസും ദുരന്തത്തില്‍ പെടുകയായിരുന്നു. ഏതാനും ദിവസങ്ങളായി മധ്യപ്രദേശില്‍ ശക്തമായ മഴയും വെള്ളപ്പൊക്ക ഭീഷണിയിലുമായിരുന്നു. പുഴയില്‍ ജലനിരപ്പ് അപകടരമായവിധം ഉയര്‍ന്ന നിലയിലായിരിക്കെയാണ് അപകടം നടന്നത്. സംഭവം നടക്കുമ്പോള്‍ നദിയിലെ വെള്ളം നിറഞ്ഞുകവിഞ്ഞ് പാലത്തിനും മുകളിലൂടെ ഒഴുകുകയായിരുന്നുവെന്നും യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. അര്‍ധരാത്രി യാത്രക്കാരെല്ലാം ഉറക്കത്തിലായിരിക്കവേയാണ് ദുരന്തത്തില്‍ പെട്ടത്. കാമായനി എക്‌സ്പ്രസിന്റെ അവസാന ഭാഗത്തെ 10 ബോഗികളാണ് പാളം തെറ്റിയത്. ഇതേസമയം അപകടത്തില്‍ പെട്ട ജനത എക്‌സ്പ്രസിന്റെ ബോഗിയില്‍ നിന്ന് പുറത്തേക്ക് രക്ഷപെടാന്‍ ശ്രമിച്ച രണ്ട് പേര്‍ ഷോക്കേറ്റു മരിച്ചു. അപകടത്തെ തുടര്‍ന്ന് പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടിയാണ് രക്ഷപെടാന്‍ ശ്രമിച്ചവര്‍ ദുരന്തത്തില്‍ പെട്ടത്. റെയില്‍വെ വൈദ്യുതി ലൈന്‍കൂടി പൊട്ടിവീണതോടെ ദുരന്തം ആ വഴിക്കുമായി. കാമായനി എക്‌സ്പ്രസിന്റെ അപകടത്തില്‍ പെട്ടതൊഴിച്ചുള്ള ബോഗികള്‍ അടുത്തുള്ള സ്‌റ്റേഷനിലേക്ക് മാറ്റി. ജലനിരപ്പ് അനുനിമിഷം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കനത്ത മഴയില്‍ പാലത്തിന് മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പാളത്തിന്റെ ഭാഗങ്ങള്‍ ഒലിച്ചുപോയതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി റെയില്‍വെ പി.ആര്‍.ഒ അനില്‍ സക്‌സേന അറിയിച്ചു. എന്നാല്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പാലത്തിന് കേടുപാട് സംഭവിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ട്വിറ്ററിലൂടെ അറിയിച്ചു.ഇറ്റാര്‍സിയില്‍ നിന്നെത്തിയ റെയില്‍വെ രക്ഷാസേന ടീം പുലര്‍ച്ചെ രണ്ടരയോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. വെള്ളപ്പൊക്കത്തില്‍ റോഡുകളെല്ലാം തകര്‍ന്നനിലയിലാണ്. രക്ഷാപ്രവര്‍ത്തകര്‍ക്കോ ഉന്നത അധികാരികള്‍ക്കോ റോഡുമാര്‍ഗം സംഭവസ്ഥലത്തേക്ക് എത്താനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാ സജ്ജീകരണങ്ങളോടും കൂടി ഡോക്ടര്‍മാരും രക്ഷാപ്രവര്‍ത്തകരും അടങ്ങുന്ന വന്‍സംഘമടങ്ങിയ പ്രത്യേക ട്രെയിന്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. 50 ഡോക്ടര്‍മാരും നൂറിലധികം റെയില്‍വേ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് പ്രത്യേക ട്രെയിനില്‍ പുറപ്പെട്ടത്. തുടര്‍ന്ന് ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇറ്റാര്‍സിയില്‍ നിന്നുള്‍പ്പടെ രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംഘവുമായി രണ്ട് ട്രെയിനുകള്‍ കൂടി സംഭവസ്ഥലത്തേക്ക് അയച്ചു. ദുരന്തത്തെ തുടര്‍ന്ന് ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തേക്ക് തിരിക്കാന്‍ നിര്‍ദേശിച്ചതായി റെയില്‍വെ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. കനത്ത ഇരുട്ടും വെള്ളക്കെട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാണെന്ന് സുരേഷ് പ്രഭു പറഞ്ഞു ഹെല്‍പ് ലൈന്‍ നമ്പറുകള്‍ മുംബൈ: 02225280005, ഭോപ്പാല്‍: 07554001609, ഹര്‍ദ: 097524600088, ബിന: 07580222580, ഇറ്റാര്‍സി: 07572241920, കല്യാണ്‍: 02512311499, താനെ: 0225334840



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

മൊസൂളില്‍ ഐ.എസ്. ഭീകരര്‍ 300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്തു
View More..

വാടസ്ആപ്പിന് മരണമണി?സൊമ ഇന്ത്യയും കീഴടക്കുന്നു
View More..

ജനം ടിവിയുടെ ബ്രേക്കിങ് സത്യമാകുന്നു? മലയാളി ഭീകരന്‍ സിറിയയിലെന്ന് കേന്ദ്രവും
View More..

കടം വീട്ടാന്‍ പുരയിടം വില്‍ക്കാനൊരുങ്ങിയ ഓട്ടോ ഡ്രൈവര്‍ക്ക് 65 ലക്ഷത്തിന്റെ ഭാഗ്യം
View More..

കടം വീട്ടാന്‍ പുരയിടം വില്‍ക്കാനൊരുങ്ങിയ ഓട്ടോ ഡ്രൈവര്‍ക്ക് 65 ലക്ഷത്തിന്റെ ഭാഗ്യം
View More..