A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

A PHP Error was encountered

Severity: Warning

Message: Cannot modify header information - headers already sent by (output started at /home/dailyindianhera/archive.dailyindianherald.com/system/core/Exceptions.php:185)

Filename: libraries/Session.php

Line Number: 672

Daily Indian Herald (www.dailyindianherald.com ) is a Malayalam news portal for Malayali’s especially for the Pravasi Malayalees. It is the Biggest NRI News Portal.There is also an English Edition in dih and also separate Editions for Ireland, Italy, UK, USA , Australia and UAE. DIH is covering all over the world.

തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് വൈദികന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയെന്ന് ശ്രീശാന്ത് !..


Story Dated: Sunday, August 02, 2015 3:36 am IST
;
കൊച്ചി :ജയില്‍ വാസകാലത്തെ നൊമ്പരനാളുകളില്‍ നന്മയും സ്വാന്തനവും പകരാനെത്തിയ വൈദികന് പുതുജീവിതത്തില്‍ ക്രിക്കെറ്റ് താരം ശ്രീശാന്തിന്റെദ സ്നേഹാദരം. വാതുവേയ്പ്പു കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് നിറമനസ്സോടെ നിറഞ്ഞ നന്ദിയുമായി കൈകൂപ്പിയത് ഡല്‍ഹിയില്‍ ജയില്‍ മിനിസ്റ്ററി രംഗത്തുണ്ടായിരുന്ന ഫാ.ജോണ്‍ പുതുവയ്ക്ക് മുമ്പില്‍
ഇന്നലെ വൈകുന്നേരം ശ്രീശാന്തിന്റെവ പരിശീലന ഗ്രൗണ്ടായ ഇടപ്പള്ളി ഗവര്‍മെന്റ് ഹൈസ്കൂള്‍ ഗ്രൗണ്ടിലേക്ക് താരത്തിന്റെ പ്രത്യേക ക്ഷണവും ആവശ്യവും പരിഗണിച്ചാണ് ഫാ. പുതുവാ എത്തിയത്. കണ്ടപ്പോള്‍ തന്നെ വലിയ സന്തോഷത്തോടെ ഫാ.പുതുവയെ ശ്രീശാന്ത് കെട്ടിപിടിച്ചു തന്റെ സ്നേഹാദരം പങ്കുവെച്ചു. തീഹാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് അച്ചന്‍ നല്കിയ ബൈബിള്‍ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു.
അച്ചന്റെ നന്മയുള്ള ഉപദേശങ്ങള്‍, ദര്‍ശനങ്ങള്‍ ,മാര്‍ഗനിര്‍ദേശങ്ങള്‍ ,നല്‍കിയ ദയ പ്രചോധനാത്മകമായ പുസ്തകങ്ങള്‍ എന്നിവ അന്നും ഇന്നും വഴികാട്ടിയാണ്.അച്ഛനുള്‍പ്പടെ നിരവധി നല്ല മനസ്സുകളുടെ പ്രാര്‍ത്ഥകള്‍ ആണ് രണ്ടാം വരവിനു വഴി തെളിച്ചതെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇടയ്ക്കിടെയുള്ള അച്ചന്റെ സന്ദര്‍ശനങ്ങള്‍ വലിയ ആശ്വാസം പകര്‍ന്നിരുന്നുവെന്ന് ശ്രീശാന്ത് ഫാ.പുതുവയോടു പറഞ്ഞു.
സി.ബി.സി.ഐ യുടെ ജയില്‍ മിനിസ്ട്രിയുടെ ചുമതലയായിരുന്നു ഡല്‍ഹിയില്‍ ഫ.പുതുവയ്ക്ക്. ശ്രീശാന്ത് ജയിലിലായത്തിന്റെ പിറ്റേന്നുതന്നെ അവിടെയെത്തി ഫാ.പുതുവാ സന്ദര്‍ശിച്ചിരുന്നു.ജയിലില്‍ ഉപയോഗിക്കാനാവുന്ന സ്മാര്‍ട്ട് കാര്‍ഡിന്നുള്ള നടപടികള്‍ വേഗത്തിലാക്കിയതും ഫാ.പുതുവയാണ്. ഒരു മണിക്കൂറോളം താരത്തിനൊപ്പം ചിലവഴിച്ച ഫാ.പുതുവ പുതുജീവിതത്തില്‍ നന്മയുടെ പക്ഷം ചേര്‍ന്ന് നടക്കാന്‍ ശ്രീശാന്തിനെ ഓര്‍മിപ്പിക്കുകയും ചെയ്താണ് മടങ്ങിയത്. ഏറണാകുളം-അങ്കമാലി അതിരൂപതയിലെ തലയോലപ്പരമ്പ് പള്ളി വികാരിയാണ്‌ ഫാ. ജോണ്‍ പുതുവ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഡെയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക്‌ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മത നിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Click here to type in malayalam
Other News In This Section See more..

അറംപറ്റിയ മാലചാര്‍ത്തലും സോഷ്യല്‍ മീഡിയയിലെ കുപ്രചരണവും....
View More..

മുഖ്യനും മന്ത്രിമാരും നടത്തിയത് 205 വിദേശ യാത്രകള്‍; മുന്നില്‍ മുനീറും കുഞ്ഞാലിക്കുട്ടിയും
View More..

ബിജെപിക്ക് മിസ്ഡ് കോള്‍ അടിച്ച് 13 ലക്ഷത്തിലേറെപ്പേര്‍ മുങ്ങി!.. കേരളത്തില്‍ മുങ്ങിയത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍
View More..

ടി.പി. വധം : ഉന്നതരെ വലയിലാക്കാന്‍ കേന്ദ്രസഹായം തേടി.പി.ജയരാജനെ പ്രതിയാക്കി പ്രഥമ വിവര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സി.ബി.ഐ
View More..

ബി.ജെ.പിയോട് വ്യാപാരികള്‍ക്ക് അയിത്തമില്ല:വ്യാപാരികളെ നസിറുദ്ദീന്‍ ബി.ജെ.പി പാളയത്തിലെത്തിക്കുമോ ?
View More..